വടക്കാഞ്ചേരി: മുള്ളൂര്‍ക്കര ആറ്റൂര്‍ വളവില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. 22 യാത്രികര്‍ക്ക് പരിക്കേറ്റു. വടക്കാഞ്ചേരി- ചേലക്കര സംസ്ഥാന പാതയില്‍ ഒന്നര മണിക്കൂര്‍ വാഹനഗതാഗതം സ്തംഭിച്ചു. ബുധനാഴ്ച രാവിലെ 11.30നാണ് അപകടം. പഴയന്നൂര്‍ സ്വദേശിനികളായ റസീന (32), ഗിരിജ (41), ലൂസി (47), അക്കപറമ്പ് സ്വദേശികളായ ഭുവനേശ്വരി (44), ലിജിത (18), മൂള്ളൂര്‍ക്കര സ്വദേശി സന്തോഷ് (28), ചേലക്കര സ്വദേശികളായ ബാബു (47), ബിന്ദു (37), വെണ്ണൂര്‍ സ്വദേശികളായ രമ (56), ഷാജിത (32), കൊണ്ടാഴി സ്വദേശികളായ ഉണ്ണികൃഷ്ണന്‍ (41), ശോഭന (53), തിരുവില്ല്വാമല സ്വദേശികളായ മുരുകന്‍ (50), ചന്ദ്രന്‍ (48), എങ്കക്കാട് സ്വദേശിനി ശാന്തരാഘവന്‍ (68), ഒറ്റപ്പാലം സ്വദേശി സരസ്വതി (72), മത്തേല സ്വദേശികളായ അനില്‍കുമാര്‍ (45), മാലതി (71), കിള്ളിമംഗലം സ്വദേശികളായ മണികണ്ഠന്‍ (49), മൊയ്തീന്‍കുട്ടി (69), പാഞ്ഞാള്‍ ശ്രീ പുഷ്കരം സ്വദേശി അബ്ദുറഹ്മാന്‍ (49), വട്ടുള്ളി സ്വദേശി സുലൈമാന്‍ (48) എന്നിവര്‍ക്കാണ് പരിക്ക്. പരിക്കേറ്റവരെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. തിരുവില്വ്ളാമലയില്‍നിന്ന് വടക്കാഞ്ചേരി വഴി ഗുരുവായൂരിലേക്ക് സര്‍വിസ് നടത്തുന്ന ടി.വി.എസ് ബസാണ് അപകടത്തില്‍പെട്ടത്. മുള്ളൂര്‍ക്കര ആറ്റൂര്‍ വളവില്‍ കെ.എസ്.ആര്‍.ടി.സി ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലെ മണ്‍തിട്ടയിലിടിച്ചാണ് മറിഞ്ഞത്. സംസ്ഥാനപാതക്ക് കുറുകെ ബസ് നിരങ്ങിനിന്നതും യാത്രക്കാരുടെ ബഹളവും പ്രദേശത്തെ അല്‍പനേരം ഭീതിയിലാക്കി. നാട്ടുകാര്‍ ഓടിയത്തെി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ഹൈവേ പൊലീസ്, അഗ്നിശമന സേന, വടക്കാഞ്ചേരി ആക്ട്സ് എന്നിവയും സ്ഥലത്തത്തെി. അപകടത്തത്തെുടര്‍ന്ന് സ്തംഭിച്ച ഗതാഗതം ഉച്ചക്ക് ഒന്നോടെയാണ് പുന$സ്ഥാപിച്ചത്. മോട്ടോര്‍ വാഹന വകുപ്പ്, റവന്യൂ അധികാരികള്‍ സ്ഥലം സന്ദര്‍ശിച്ചു. അമിതവേഗവും അശ്രദ്ധയുമാണ് അപകട കാരണമെന്ന് യാത്രക്കാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.