തൃശൂര്‍: അവശരായ ആനകളെ വ്യാജ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റുമായി ചങ്ങലക്കിട്ട് എഴുന്നള്ളിക്കുന്ന ഉത്സവ മാഫിയക്ക് വനം, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുവെന്ന് ഹെറിറ്റേജ് അനിമല്‍ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലം. ആനകള്‍ അനുഭവിക്കുന്ന പീഡനത്തിന് തടയിടാന്‍ അധികൃതര്‍ ഒന്നും ചെയ്യുന്നില്ളെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉത്സവ കമ്മിറ്റികളെ പിന്തുണക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ആഗസ്ത് 12ന് ലോകമെമ്പാടും ആന ദിനമായി ആചരിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ അത് ബോധപൂര്‍വം മറന്നതായും വെങ്കിടാചലം കുറ്റപ്പെടുത്തി. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം ശീവേലിക്കത്തെിച്ച ഉണ്ണികൃഷ്ണന്‍ എന്ന ആന കുഴഞ്ഞുവീണത് പീഡനത്തിന്‍െറ ഉദാഹരണമാണ്. അധികൃതര്‍ സുപ്രീംകോടതിക്ക് നല്‍കിയ ഉറപ്പിന്‍െറ ലംഘനമാണിത്. ഇത്തരത്തില്‍ പല ക്ഷേത്രങ്ങളിലും ആനകള്‍ പീഡനത്തിന് വിധേയമാകുകയാണ്. തിരുവമ്പാടിയിലെ ആനകള്‍ക്കേല്‍ക്കുന്ന പീഡനങ്ങളെക്കുറിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നേരിട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ഹൈകോടതി വിധി വന്നിട്ട് ഒരാഴ്ചയായിട്ടും അതിന് നടപടിയുമുണ്ടായിട്ടില്ല. തൃശൂര്‍ പൂരത്തിന് പരിക്കേറ്റ ആനകളെയാണ് എഴുന്നള്ളിക്കുന്നതെന്ന വിവരം നേരത്തെ പുറത്തുവന്നതാണ്. ആനകള്‍ക്ക് കൃത്യമായ പരിചരണം നല്‍കുന്നില്ല. അവയെ നിയമാനുസൃതമായുളള ഷെഡുകളില്‍ പാര്‍പ്പിക്കുന്നില്ല. പാപ്പാന്‍മാരുടെ പീഡനമേല്‍ക്കുന്ന നിരവധി ആനകള്‍ നാട്ടിലുണ്ട്. ആനകളെ പീഡിപ്പിച്ച് ഉത്സവങ്ങള്‍ക്കും മേളകള്‍ക്ക് പ്രദര്‍ശിപ്പിച്ച് പണമുണ്ടാക്കാനുള്ള തന്ത്രമാണ് ആന ഉടമസ്ഥരുടേത്. അത് അവസാനിപ്പിക്കാനുള്ള നടപടി സര്‍ക്കാര്‍ കൈക്കൊള്ളണം. ആനകളെ കാണിച്ച് വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതിന് തടയിടുന്നതിന് ലോകവ്യാപകമായി തന്നെ ഈമാസം 12 മുതല്‍ കത്തുകളയച്ച് ഹെറിറ്റേജ് അനിമല്‍ ടാസ്ക് ഫോഴ്സ് പ്രചാരണം നടത്തുമെന്ന് വെങ്കിടാചലം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.