പെരുമ്പിലാവ്: നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി റോഡരികിലെ പള്ളിയിലേക്ക് ഇടിച്ചുകയറി. ചൂണ്ടല്‍ -കുറ്റിപ്പുറം സംസ്ഥാനപാതയില്‍ താഴത്തെ അക്കിക്കാവ് സെന്‍ററില്‍ ബുധനാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. ഒൗറംഗാബാദില്‍ നിന്നും തൃശൂര്‍ മണ്ണുത്തിയിലേക്ക് സ്പിരിറ്റുമായി പോയ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പെട്ടത്. എതിര്‍ദിശയില്‍ നിന്നും വന്ന സ്വകാര്യ ബസിന് സൈഡ് നല്‍കുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു. സമീപത്തെ സിഗ്നല്‍ ലൈറ്റ് തൂണ്‍ ഇടിച്ച് തകര്‍ത്ത ശേഷമാണ് പള്ളിയിലേക്ക് ഇരച്ചുകയറിയത്. പള്ളിയുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ലോറി വരുന്നത് കണ്ട് സമീപത്ത് ബസ് കാത്ത് നിന്നിരുന്ന യുവതിയും ഓട്ടോഡ്രൈവറും ഓടി രക്ഷപ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍ ലോറി ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പള്ളിയുടെ മതില്‍കെട്ടും തകര്‍ന്നു. പതിവായി രാവിലെ ബസ് കാത്ത് സ്ത്രീകളും കുട്ടികളും നില്‍ക്കുന്ന സ്ഥലമായിരുന്നു. ഇവിടെ രാവിലെ തന്നെ ഓട്ടോകള്‍ നിര്‍ത്തിയിടാറുണ്ട്. കുന്നംകുളം പൊലീസ് സ്ഥലത്തത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.