കവര്‍ച്ചാമുതലുകള്‍ കണ്ടെടുത്തു

തൃശൂര്‍: ബൈക്കില്‍ കാറിടിച്ച് വീഴ്ത്തി മൂന്നരക്കിലോ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ കവര്‍ച്ചാമുതലുകള്‍ ഏറക്കുറെ കണ്ടത്തെി. കേസിലെ മുഖ്യപ്രതികളായ കരുവന്നൂര്‍ സ്വദേശി പുതിയവീട്ടില്‍ അന്‍സാര്‍(36), ചിയ്യാരത്ത് സ്ഥിരതാമസമാക്കിയ സ്വര്‍ണവ്യാപാരി മഹാരാഷ്ട്ര സ്വദേശി അരവിന്ദ് സേട്ട് (40) എന്നിവരെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിലും തെളിവെടുപ്പിലുമാണ് മോഷ്ടിച്ച 3.380 കി.ഗ്രാം സ്വര്‍ണത്തില്‍ 3.280 കി.ഗ്രാം കണ്ടത്തെിയത്. ഒളിവിലുള്ള മറ്റ് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. സ്വര്‍ണം ഉരുക്കിവില്‍പന നടത്തിയ ഇടങ്ങളില്‍ നിന്നാണ് കണ്ടെടുത്തത്. ബൈക്കില്‍ സ്വര്‍ണവുമായി പോയ കുരിയച്ചിറ വി.ജെ ഗോള്‍ഡിലെ ജീവനക്കാരനായ ആന്‍േറായെ കാറിടിച്ചുവീഴ്ത്തിയ കുരിയച്ചിറ ഗോസായിക്കുന്നിനുസമീപം പ്രതികളെ തെളിവെടുപ്പിന് എത്തിച്ചു. മോഷണം നടത്തിയ രീതി അവര്‍ വിശദീകരിച്ചു. അന്‍സാര്‍(36), സ്വര്‍ണവ്യാപാരി മഹാരാഷ്ട്ര സ്വദേശി അരവിന്ദ് സേട്ട് എന്നിവരെ കഴിഞ്ഞ ബുധനാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഒരു കിലോ സ്വര്‍ണവും പൊലീസ് കണ്ടെടുത്തിരുന്നു. കവര്‍ച്ച സംഘത്തിലെ ഫൈസല്‍, വെങ്കിടങ്ങിലെ ഷലീര്‍, മജീദ്, സത്താര്‍ എന്നിവരാണ് പിടിയിലാകാനുള്ളത്. രണ്ടുപേര്‍ വിദേശത്തും രണ്ടുപേര്‍ കേരളത്തിലുമുണ്ട്. ഒന്നാംപ്രതിയും സ്വര്‍ണപ്പണിക്കാരനുമായ അന്‍സാറിന്‍െറ സുഹൃത്തുക്കളാണ് മറ്റ് പ്രതികള്‍. സ്വര്‍ണാഭരണങ്ങള്‍ ഉരുക്കി വിറ്റ് 43 ലക്ഷം അന്‍സാര്‍ മറ്റ് പ്രതികള്‍ക്ക് കൈമാറിയെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഈ പണവുമായാണ് മറ്റു പ്രതികള്‍ രക്ഷപ്പെട്ടത്. ദിവസങ്ങള്‍ക്കുള്ളില്‍ ഇവരെ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. സിറ്റി പൊലീസ് കമീഷണര്‍ ഹിമേന്ദ്രനാഥിന്‍െറ മേല്‍നോട്ടത്തില്‍ അസി. കമീഷണര്‍ ഷാഹുല്‍ഹമീദിന്‍െറ നേതൃത്വത്തില്‍ വെസ്റ്റ് സി.ഐ വി.കെ. രാജു, നെടുപുഴ അഡീ. എസ്.ഐ യു. രാജന്‍, വെസ്റ്റ് എ.എസ്.ഐ ബിനല്‍, പൊലീസ് ഉദ്യോഗസ്ഥരായ അനില്‍, മനോജ്, അരുണ്‍ഘോഷ്, വിനോജ്, ജോമോന്‍, ശിവപ്രസാദ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.