ഒരാശുപത്രിയെ ഇങ്ങനെ കൊല്ലണോ...?

തൃശൂര്‍: ഡോക്ടറെ കാത്ത് രോഗികള്‍ തളര്‍ന്നു വീഴുന്നത് തോട്ടപ്പടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ സ്ഥിരം കാഴ്ചയായി മാറിയിരിക്കുന്നു. രാവിലെയത്തെുന്ന രോഗികള്‍ മടങ്ങുന്നത് വൈകീട്ടോടെയാണ്. 400 രോഗികള്‍ പ്രതിദിനം എത്തുന്ന ആശുപത്രിയില്‍ ആകെയുള്ളത് രണ്ട് ഡോക്ടമാര്‍. എട്ട് നഴ്സുമാര്‍ വേണ്ടിടത്തുള്ളത് ഒരാള്‍ മാത്രം. മലയോര മേഖലക്കാര്‍ ഉള്‍പ്പെടെ നിരവധി പേരുടെ ആശ്രയമായ ഒരു സര്‍ക്കാര്‍ ആശുപത്രിയുടെ പരിതാപകരമായ ചിത്രമാണിത്. ദന്ത ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ച് ഡോക്ടര്‍മാരാണ് ഇവിടെയുണ്ടായിരുന്നത്. ഇതിപ്പോള്‍ സൂപ്രണ്ട് ഉള്‍പ്പെടെ രണ്ട് ഡോക്ടര്‍മാരായി ചുരുങ്ങി. ഡോക്ടര്‍മാരില്‍ ഒരാളെ ആരോഗ്യവകുപ്പ് മറ്റൊരു ഹെല്‍ത്ത് സെന്‍ററിലേക്ക് ഡെപ്യൂട്ടേഷനില്‍ വിട്ടു. ഒരു ഡോക്ടര്‍ അവധിയിലാണ്. പാണഞ്ചേരി, നടത്തറ പഞ്ചായത്തുകളും കോര്‍പറേഷന്‍ ഡിവിഷനും ഈ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിന്‍െറ പരിധിയിലാണ്. ഇതു കൂടാതെ ആലത്തൂര്‍, നെന്മാറ, വടക്കുഞ്ചേരി എന്നിവിടങ്ങളില്‍നിന്നും രോഗികളത്തെും. കുറഞ്ഞ ചെലവില്‍ പരിശോധനക്ക് ലാബും അനുബന്ധ സൗകര്യങ്ങളുമുള്ളതാണ് രോഗികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പുകളും ഇവിടെയാണ് നടത്തുന്നത്. നിലവിലെ രണ്ട് ഡോക്ടര്‍മാര്‍ ഭക്ഷണംപോലും ഉപേക്ഷിച്ച് ജോലി ചെയ്യുന്നതിനാല്‍ ഒരു രോഗിക്കുപോലും നിരാശനായി മടങ്ങേണ്ടി വരാറില്ല. ഇത്രയേറെ രോഗികള്‍ എത്തുന്ന ആശുപത്രിയില്‍നിന്ന് ഡോക്ടറെ ഡെപ്യൂട്ടേഷനില്‍വിട്ട ആരോഗ്യവിഭാഗത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.