സര്‍വവും മറന്ന് പഠിപ്പിച്ചാല്‍ എല്ലാം ശരിയാകും –മന്ത്രി

ഗുരുവായൂര്‍: സര്‍വവും മറന്ന് പഠിപ്പിച്ചാല്‍ എല്ലാം ശരിയാകുമെന്ന് അധ്യാപകരോട് വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേശം. പൊതുവിദ്യാഭ്യാസ മേഖലയെ രക്ഷിക്കാന്‍ സാക്ഷരതാ യജ്ഞത്തിന്‍െറയും കുടുംബശ്രീയുടെയും മാതൃകയില്‍ പദ്ധതിയുണ്ടാക്കുമെന്നും മന്ത്രി സി. രവീന്ദ്രനാഥ്. പറഞ്ഞു. നവീകരിച്ച ശിക്ഷക് സദന്‍െറ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന്‍െറ ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് വിഹിതമാണ് വിദ്യാഭ്യാസ മേഖലക്ക് മാറ്റിവെച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷൈലജ ദേവന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ആന്‍േറാ തോമസ്, പൊതുവിദ്യാഭ്യാസ അഡീഷനല്‍ ഡയറക്ടര്‍ ജിമ്മി കെ. ജോസ്, എന്‍.എഫ്.ടി.ഡബ്ളു അസി. സെക്രട്ടറി ടി.വി. മദനമോഹനന്‍, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി അസി. ഡയറക്ടര്‍ ഡോ. ലീന ഹരിദാസ്, ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ ചുമതലയുള്ള കെ.പി. ആമിന, ഡി.ഇ.ഒ കെ.സുമതി, വി.എം. കരീം, ചാവക്കാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രധാനാധ്യാപിക കെ.സി.ഉഷ, എന്നിവര്‍ സംസാരിച്ചു. കെട്ടിടം പണി പൂര്‍ത്തീകരിച്ച നിര്‍മിതി കേന്ദ്രം പ്രോജക്ട് മാനേജര്‍ എം.എം. ബോസ്കോക്ക് മന്ത്രി ഉപഹാരം സമ്മാനിച്ചു. ഒരു കോടി ചെലവിട്ടാണ് ശിക്ഷക് സദന്‍ നവീകരിച്ചത്. 26 മുറികളുള്ള കെട്ടിടത്തിലെ അഞ്ച് മുറികള്‍ എയര്‍ കണ്ടീഷന്‍ ചെയ്തവയാണ്. ഓഡിറ്റോറിയം, മിനി ഹാള്‍, ഡൈനിങ് ഹാള്‍ എന്നിവയുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.