ക്ഷേമപെന്‍ഷന്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു

കുന്നംകുളം: നഗരസഭാ ക്ഷേമപെന്‍ഷനുകളില്‍ 250തിലധികം അപേക്ഷകള്‍ ഓഫിസില്‍ കെട്ടിക്കിടക്കുന്നു. സര്‍ക്കാറിന്‍െറ വെബ്സൈറ്റില്‍ അപേക്ഷകള്‍ സമയാസമയങ്ങളില്‍ എന്‍ട്രി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഇല്ലാത്തതാണ് അപേക്ഷകള്‍ കുന്നുകൂടാന്‍ കാരണമായത്. ഭരണപരിഷ്കരണത്തിന്‍െറ ഭാഗമായി പെന്‍ഷന്‍ സംബന്ധമായ കാര്യങ്ങള്‍ ചെയ്തിരുന്നയാളെ സ്ഥലംമാറ്റിയതും പകരം അപേക്ഷകള്‍ സ്വീകരിക്കാന്‍ ചുമതലപ്പെടുത്തപ്പെട്ടയാള്‍ കൃത്യമായി ഓഫിസില്‍ ഹാജരാകാത്തതുമാണ് പ്രവര്‍ത്തത്തെ ബാധിച്ചത്. സര്‍വിസില്‍നിന്ന് വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളയാളാണ് ഇപ്പോഴത്തെ ചുമതലക്കാരന്‍. എന്നാല്‍, ഈ ഉദ്യോഗസ്ഥര്‍ പലപ്പോഴും അവധിയിലാണ്. കൂടാതെ, ഈ ഉദ്യോഗസ്ഥന്‍െറ സാന്നിധ്യത്തില്‍ പുതിയ അപേക്ഷകള്‍ സ്വീകരിക്കേണ്ടതില്ളെന്ന് ചെയര്‍മാന്‍െറ നിര്‍ദേശവും വന്നതോടെ പുതിയതായി വിധവ, വാര്‍ധക്യം ഉള്‍പ്പെടെയുള്ള ക്ഷേമപെന്‍ഷനുകള്‍ക്കായി വരുന്നവര്‍ തിരിച്ചുപോകേണ്ട അവസ്ഥയിലാണ്. നിലവിലുള്ള അപേക്ഷകളില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗീകാരം ലഭിച്ചിരുന്നത് താല്‍ക്കാലിക വനിതാ ജീവനക്കാരിയാണ് സൈറ്റില്‍ കയറ്റിയിരുന്നത്. അവരെ കഴിഞ്ഞ ജൂണില്‍ പുറത്താക്കിയതോടെ അംഗീകാരം കിട്ടിയ അപേക്ഷകളും കെട്ടിക്കിടപ്പായി. താല്‍ക്കാലിക ജീവനക്കാരി കൃത്യമായി ജോലിക്ക് വരുന്നില്ളെന്നായിരുന്നു അവര്‍ക്കെതിരെയുണ്ടായ ആരോപണമെന്ന് പറയുന്നു. പുതിയ അപേക്ഷകള്‍ സ്വീകരിക്കുകയോ കെട്ടികിടക്കുന്ന അപേക്ഷകളില്‍ തീരുമാനം ഉണ്ടാക്കുകയോ ചെയ്തില്ളെങ്കില്‍ ഓണത്തിന് ജനങ്ങളും ഏറെ കഷ്ടപ്പെടും. ആവശ്യമായ ജീവനക്കാരെ നിയമിച്ചില്ളെങ്കില്‍ അര്‍ഹതയുള്ളവര്‍പോലും ദുരിതത്തിലാകുമെന്ന് ഭരണ -പ്രതിപക്ഷ അംഗങ്ങള്‍ കുറ്റപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.