പഴയന്നൂര്‍: ഓണത്തിന് പുത്തരിയുണ്ണാന്‍ പഴയന്നൂര്‍ മേഖലയിലെ വയലുകള്‍ ഇക്കുറി കതിരണിയില്ല. മിക്ക പാടങ്ങളിലും ഒന്നാം വിള കൃഷിയിറക്കാത്തതിനാല്‍ ഓണത്തിന് നെല്ല് വിളയില്ല. കാലാവസ്ഥാ വ്യതിയാനമാണ് പ്രതികൂലമായത്. ഒന്നാംവിളക്ക് വിത്തുവിതക്കേണ്ട വയലുകള്‍ കടുത്ത വരള്‍ച്ചയില്‍ വരണ്ടുണങ്ങിപ്പോയി. പിന്നീട് വന്നത് ക്രമംതെറ്റിയ കാലവര്‍ഷം. അതോടെ പാടത്ത് വിത്തിറക്കിയിട്ട് കാര്യമില്ലാതായി. പഴയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ 21 പാടശേഖരങ്ങളില്‍ നാമമാത്ര കര്‍ഷകരാണ് വിളയിറക്കിയത്. പലതും പട്ടാളപ്പുഴു ആക്രമണത്തില്‍ നശിച്ചു. നീര്‍ണമുക്ക്, വെള്ളപ്പാറ, കുമ്പളക്കോട്, പൊറ്റ, കല്ളേപ്പാടം, കുന്നംപുള്ളി തുടങ്ങിയ പാടശേഖരങ്ങളില്‍ പട്ടാളപ്പുഴു രൂക്ഷമായിരുന്നു. വീണ്ടും വിത്തിറക്കാന്‍ വിത്ത് കിട്ടിയുമില്ല. ഒന്നാം വിള ചെയ്യാനാകാതെ വന്നതോടെ പലരും പച്ചക്കറിയും കൂര്‍ക്ക കൃഷിയും പരീക്ഷിച്ചു. മറ്റു കര്‍ഷകര്‍ രണ്ടാം വിളയിറക്കാമെന്ന പ്രതീക്ഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.