ഇരിങ്ങാലക്കുട: നിര്‍മാണം നിലച്ച ചാത്തന്‍ മാസ്റ്റര്‍ ഹാളിലെ കസേരകള്‍, മേശ, പാത്രങ്ങള്‍ എന്നിവ കാണാത്തതിനെ ചൊല്ലി നഗരസഭയുടെ വികസനപദ്ധതികള്‍ അംഗീകരിക്കാന്‍ ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ ബഹളം. ഹാളിലെ മേശ, കസേരകള്‍, പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങള്‍ തുടങ്ങിയവ എവിടെയാണെന്ന് എല്‍.ഡി.എഫ് അംഗങ്ങളുടെ ചോദ്യം തര്‍ക്കത്തിന് വഴിമരുന്നിടുകയായിരുന്നു. ചാത്തന്‍ മാസ്റ്റര്‍ ഹാളില്‍ ഉണ്ടായിരുന്ന പാചകത്തിനുള്ള പാത്രങ്ങളും, മേശ, കസേരകള്‍, ഫാനുകള്‍ എന്നിവ പലരും എടുത്തുകൊണ്ടുപോയെന്നായിരുന്നു ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എ. അബ്ദുല്‍ ബഷീറിന്‍െറ മറുപടി. ഈ വസ്തുക്കള്‍ എവിടെയാണെന്ന് കണ്ടത്തെണമെന്നും അതിന് പൊലീസ് നടപടി വേണമെന്നും എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നായിരുന്നു പ്രതിഷേധവും ബഹളവും. അവസാനം മേല്‍നടപടി സ്വീകരിക്കാമെന്ന് ചെയര്‍പേഴ്സന്‍ നിമ്യ ഷിജു ഉറപ്പ് നല്‍കിയതിനത്തെുടര്‍ന്നാണ് ബഹളം അവസാനിച്ചത്. പദ്ധതികള്‍ അംഗീകരിക്കുന്നതില്‍ പക്ഷപാതം കാണിച്ചതായി എല്‍.ഡി.എഫ് -ബി.ജെ.പി അംഗങ്ങള്‍ കുറ്റപ്പെടുത്തി. മറ്റ് വാര്‍ഡുകളിലേക്ക് 10 ലക്ഷം രൂപ അനുവദിച്ചപ്പോള്‍ ചെയര്‍പേഴ്സന്‍െറ വാര്‍ഡിലേക്കുള്ള 28 ലക്ഷം അനുവദിച്ചതായും കുറ്റപ്പെടുത്തി. പൊറത്തിശേരി മേഖലയെ അവഗണിച്ചതായും എല്‍.ഡി.എഫ് അംഗങ്ങള്‍ പറഞ്ഞു. തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ക്ക് 18 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമാക്കി ഉയര്‍ത്തിയതും എല്‍.ഡി.എഫ് -ബി.ജെ.പി അംഗങ്ങള്‍ എതിര്‍ത്തു. പി.വി. ശിവകുമാര്‍, സന്തോഷ് ബോബന്‍, വത്സല ശശി, കുര്യന്‍ ജോസഫ്, അഡ്വ. വി.സി. വര്‍ഗീസ്, എം.ആര്‍. ഷാജു എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.