സൂനാമി കോളനിയിലെ പൊലീസ് അതിക്രമം: സംഘടനകള്‍ രംഗത്ത്

കൊടുങ്ങല്ലൂര്‍: അഴീക്കോട് സൂനാമി കോളനിയിലെ പൊലീസ് അതിക്രമത്തിനെതിരെ സംഘടനകള്‍ രംഗത്ത്. കോണ്‍ഗ്രസും സി.പി.ഐയും കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടതിന് പുറമെ ഡി.വൈ.എഫ്.ഐയും രംഗത്തത്തെി. കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലെ പ്രബേഷന്‍ എസ്.ഐയുടെ നേതൃത്വത്തിലെ പൊലീസ് സംഘത്തില്‍ നിന്ന് കോളനിവാസികള്‍ ഉള്‍പ്പെടെ ക്രൂരമര്‍ദനമാണ് ഏല്‍ക്കേണ്ടിവന്നത്. കാലൊടിഞ്ഞ യുവാവിന്‍െറ കൈയും തല്ലിയൊടിച്ചത് ഉള്‍പ്പെടെ ക്രൂരതയാണ് പൊലീസില്‍ നിന്നുണ്ടായത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ അടികൊണ്ടിട്ടും സി.പി.എം മൗനം പാലിക്കുകയാണ്. ഇതിനിടെയാണ് സംഭവത്തിന്‍െറ മൂന്നാം ദിവസം ഡി.വൈ.എഫ്.ഐക്കാര്‍ പ്രതിഷേധിച്ചത്. അകാരണമായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ തല്ലിച്ചതച്ച പ്രബേഷനറി എസ്.ഐക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ കൊടുങ്ങല്ലൂര്‍ ബ്ളോക് കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധമില്ലാത്ത റിയാസിന്‍െറ കൈ തല്ലിയൊടിച്ചത് പ്രബേഷന്‍ എസ്.ഐയുടെ വീഴ്ചയാണ്. ഭരണപക്ഷ പാര്‍ട്ടികളും പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസും രംഗത്ത് വന്നതോടെ പൊലീസ് ആക്രമത്തിനെതിരെ പ്രതിഷേധം ശക്തമായി. നടപടി ഉണ്ടായില്ളെങ്കില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെ സമരപരിപാടികളുമായി മുന്നോട്ട് വരുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.