ഗുരുവായൂര്‍: ‘ഒന്നുകില്‍ എന്‍െറ സ്ഥലം ഏറ്റെടുക്കണം; അല്ളെങ്കില്‍ ഏറ്റെടുക്കുന്നില്ളെന്ന് തീരുമാനിക്കണം. എട്ടുവര്‍ഷത്തോളമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതത്തിന് അറുതി വരുത്തിയില്ളെങ്കില്‍ ഞാന്‍ നഗരസഭാ ഓഫിസിന് മുന്നില്‍ നിരാഹാരം കിടക്കും. കണ്ണീരോടെയാണ് ചൂല്‍പ്പുറം വാലിപ്പറമ്പില്‍ സജിത് (കുട്ടന്‍) ഇത് പറയുന്നത്. ആരോടുമുള്ള പ്രതിഷേധമല്ല; നഗരസഭയുടെ തീരുമാനം വഴി തനിക്ക് വന്നുചേര്‍ന്ന ദുരിതങ്ങളില്‍ വലഞ്ഞ് ആശ്രയം നഷ്ടപ്പെട്ട ഒരു ചെറുപ്പക്കാരന്‍േറതാണ് ഈ വാക്കുകള്‍. ട്രഞ്ചിങ് ഗ്രൗണ്ടിനോടുചേര്‍ന്ന നാല് ഏക്കര്‍ സ്ഥലം നഗരസഭ ഏറ്റെടുക്കാന്‍ തീരുമാനിച്ചത് മുതലാണ് സജിത്തിന്‍െറ ദുരിതം തുടങ്ങുന്നത്. ട്രഞ്ചിങ് ഗ്രൗണ്ടിന്‍െറ തെക്കുഭാഗത്താണ് സജിത്തിന്‍െറ വീടും 13 സെന്‍റ് സ്ഥലവും. 40 വര്‍ഷമായി ഇവര്‍ ഇവിടത്തെന്നെയാണ് താമസിക്കുന്നത്. നഗരത്തില്‍നിന്ന് ട്രഞ്ചിങ് ഗ്രൗണ്ടില്‍ വന്നു ചേരുന്ന മാലിന്യംമൂലം ക്ളേശിച്ച് ജീവിച്ചുവരുമ്പോഴാണ് സ്ഥലം ഏറ്റെടുപ്പ് തീരുമാനം ഉണ്ടായത്. ഗ്രൗണ്ടിന് ചുറ്റും ഗ്രീന്‍ സോണ്‍ എന്ന ആശയം നടപ്പാക്കാനാണ് 2008ല്‍ കൗണ്‍സില്‍ സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. തീരുമാനമെടുത്തു എന്നതല്ലാതെ മറ്റൊരു നടപടിയും ഉണ്ടായില്ല. ഈ സമയത്തെല്ലാം സജിത്ത് ഖത്തറില്‍ ഡ്രൈവറായിരുന്നു. വീട് പുതുക്കിപ്പണിയാനുള്ള ലക്ഷ്യവുമായി ഒരു വര്‍ഷം മുമ്പ് ഗള്‍ഫില്‍നിന്ന് തിരിച്ചത്തെിയപ്പോഴാണ് തങ്ങള്‍ താമസിക്കുന്ന വീട് അറ്റകുറ്റപ്പണിപോലും നടത്താന്‍ നഗരസഭ അനുമതി നല്‍കില്ളെന്ന് മനസ്സിലായത്. സ്ഥലം വിറ്റ് എങ്ങോട്ടെങ്കിലും മാറാമെന്ന് കരുതിയാല്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിച്ച സ്ഥലത്തെ ക്രയവിക്രയങ്ങള്‍ നഗരസഭ വിലക്കിയിരുന്നു. ട്രഞ്ചിങ് ഗ്രൗണ്ടിന്‍െറ സാമീപ്യം മൂലം മഴക്കാലമായാല്‍ വീടിനകത്തേക്കുവരെ പുഴുക്കള്‍ അരിച്ചത്തെുന്ന ദയനീയ സ്ഥിതിയിലായിരുന്നു ജീവിതം. ഇതോടെ വാടക വീട്ടിലേക്ക് മാറി. ഓട്ടോ ഓടിച്ചാണ് ഇപ്പോള്‍ കുടുംബം പുലര്‍ത്തുന്നതും വീടിന്‍െറ വാടക കൊടുക്കുന്നതും. ഈ അവസ്ഥയിലാണ് സജിത് നഗരസഭക്ക് മുന്നില്‍ നിരാഹാരത്തിന് ഒരുങ്ങുന്നത്. സജിത്തിന്‍െറ തീരുമാനങ്ങള്‍ക്ക് തങ്ങളും ഒപ്പമുണ്ടാകുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ കെ. മുഹമ്മദാലി, കൊമ്പത്തയില്‍ മോനുണ്ണി എന്നിവര്‍ പറഞ്ഞു. സജിത്തിന് പുറമെ മങ്കേടത്ത് ആസിയ, കാര്‍ത്യായനി, വീട്ടിലയില്‍ മൊയ്തുണ്ണി, മുഹമ്മദ് ചേറ്റട്ടി എന്നിവരെല്ലാം സ്ഥലം ഏറ്റെടുക്കുമ്പോള്‍ വീട് നഷ്ടപ്പെടുന്നവരാണ്. ഇതിന് പുറമെ സ്ഥലം നഷ്ടപ്പെടുന്നവരുമുണ്ട്. സ്ഥലം ഏറ്റെടുക്കല്‍ നടപടി നിര്‍ത്തിവെക്കാനും വീടുകളുടെ നിര്‍മാണത്തിനുള്ള അനുമതി നല്‍കാനുമെന്ന് പേര് പറഞ്ഞാണ് നഗരസഭാ ഉദ്യോഗസ്ഥര്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന്‍െറ ആധാരങ്ങളുടെ പകര്‍പ്പ് ശേഖരിച്ചതെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.