ചാവക്കാട്/ഒരുമനയൂര്‍: മണത്തലയിലും ഒരുമനയൂരിലും പൂട്ടിക്കിടന്ന വീടുകളില്‍ കവര്‍ച്ച. മണത്തലയില്‍ വീട് കുത്തിത്തുറന്ന് 5000 രൂപ കവര്‍ന്നു. മണത്തല ബ്ളോക് പഞ്ചായത്ത് ഓഫിസിന് സമീപം കര്‍മാ മഹലില്‍ ഹംസയുടെ വീടിന്‍െറ മുന്‍വശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്. ബുധനാഴ്ച പുലര്‍ച്ചയാണ് സംഭവമെന്ന് കരുതുന്നു. ഹംസയും ഭാര്യ കരീംമോളും വിദേശത്തുള്ള മകനെയും കുടുംബത്തെയും കൂട്ടിക്കൊണ്ടുവരാനാണ് വിമാനത്താവളത്തിലേക്ക് പുലര്‍ച്ചെ 12ന് പോയ ഇവര്‍ രാവിലെ അഞ്ചോടെ തിരിച്ചത്തെിയപ്പോഴാണ് വാതിലിന്‍െറ പൂട്ട് തകര്‍ത്തതായി കാണുന്നത്. വീടിന്‍െറ താഴത്തെ നിലയിലെ ഒരു മുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 5000 രൂപയാണ് കവര്‍ന്നത്. മറ്റു മുറികളിലെ അലമാരകള്‍ തുറന്ന് സാധനങ്ങള്‍ വലിച്ചിട്ടനിലയിലാണ്. ഒരുമനയൂരില്‍ പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് 20 പവന്‍ സ്വര്‍ണാഭരണങ്ങളും 2000 രൂപയും കവര്‍ന്നു. ഒരുമനയൂര്‍ ദേശീയപാത 17 കരുവാരക്കുണ്ടില്‍ പുതിയവീട്ടില്‍ കാരയില്‍ അലിക്കുട്ടിയുടെ അടച്ചിട്ട വീട്ടിലാണ് മോഷണം നടന്നത്. മാല, വള, കമ്മല്‍, മോതിരം തുടങ്ങിയ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ചൊവ്വാഴ്ച അര്‍ധരാത്രി 12.30ന് അബൂദബിയില്‍നിന്ന് വന്നിരുന്ന മകള്‍ മുംതാസിനെ കൊണ്ടുവരാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പോയി തിരിച്ച് പുലര്‍ച്ചെ 5.30ഓടെ എത്തിയപ്പോഴാണ് മുന്‍ വാതില്‍ തുറന്നുകിടക്കുന്നത് കണ്ടത്. മതില്‍ചാടി വളപ്പില്‍ പ്രവേശിച്ച കവര്‍ച്ചാസംഘം മുന്‍വാതിലിലെ ലോക്കിന്‍െറ കട്ടിലയുടെ ഭാഗം തകര്‍ത്താണ് അകത്ത് പ്രവേശിച്ചത്. പൂട്ടാതെ കിടന്ന അലമാരയില്‍നിന്നാണ് മോഷണം. എന്നാല്‍ വിലപിടിപ്പുള്ള മൊബൈലുകള്‍ മോഷ്ടിക്കപ്പെട്ടില്ല. അലിക്കുട്ടിയും കുടുംബവും അടുത്തിടെയാണ് ഗള്‍ഫില്‍നിന്ന് നാട്ടില്‍ തിരിച്ചത്തെിയത്. കുന്നംകുളം ഡിവൈ.എസ്.പി പി. പി.വിശ്വംഭരന്‍, ചാവക്കാട് എസ്.ഐ രമേശ്, അഡീഷനല്‍ എസ്.ഐ ബാലന്‍, സി.ഐ കെ.ജി.സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘവും തൃശൂരില്‍നിന്നുള്ള വിരലടയാള വിദഗ്ധരായ പി.ജി. നാരായണ പ്രസാദ്, യു. രാംദാസ് എന്നിവര്‍ സ്ഥലത്തത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.