പാറപൊട്ടിക്കുന്നതിനിടെ കല്ല് തെറിച്ച് വീട്ടമ്മക്ക് പരിക്ക്; നാട്ടുകാര്‍ പണി തടഞ്ഞു

തൃശൂര്‍: ദേശീയപാത 544 വികസനത്തിനായി പാറപൊട്ടിക്കുന്നതിനിടെ കല്ല്തെറിച്ച് വീട്ടമ്മക്ക് പരിക്ക്. പ്രതിഷേധവുമായത്തെിയ നാട്ടുകാര്‍ പണി തടഞ്ഞു. ചീനിക്കല്‍ ബീന സൈമണിന്‍െറ കാലിനാണ് കല്ല് വീണ് പരിക്കേറ്റത്. കുതിരാനിനടുത്ത് വഴുക്കുംപാറയില്‍ ബുധനാഴ്ച രാവിലെ പത്തോടെയാണ് സംഭവം. ആറ് വരിയാക്കുന്നതിന്‍െറ ഭാഗമായി തുരങ്കത്തിന്‍െറ മറുഭാഗം മുതല്‍ പാറപൊട്ടിച്ച് മാറ്റുന്നുണ്ട്. നേരത്തേയും ചീളുകള്‍ ജനവാസകേന്ദ്രത്തിലേക്ക് തെറിച്ചിരുന്നു. ഇതത്തേുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടു. കാഠിന്യം കുറക്കാമെന്ന് ദേശീയപാതാ അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും വീണ്ടും ചീള് തെറിച്ചു. ഇതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെിയത്. പാറപൊട്ടിക്കുന്ന ഭാഗത്തിന്‍റ താഴെയായി അമ്പതോളം വീടുകളുണ്ട്. പലവീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി നാട്ടുകാര്‍ പറഞ്ഞു. പാറ തുരക്കുന്നതിന്‍െറ കാഠിന്യം കുറക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ എം.എല്‍.എയെയും കലക്ടറെയും സമീപിച്ചു. വന്‍ കുഴികളെടുത്ത് എല്ലാം ഒരേസമയം തകര്‍ക്കുന്നത് പ്രദേശത്ത് ശക്തമായ പ്രകമ്പനമുണ്ടാക്കുന്നുണ്ട്. 50ഓളം വീടുകള്‍ക്ക് വിള്ളലുകള്‍ ഉണ്ടായി. നിര്‍മാണത്തിന് എതിരല്ളെന്നും ജനവാസ മേഖലകളെകൂടി പരിഗണിച്ച് പാറതുരക്കലിന്‍െറ കാഠിന്യം കുറക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വീടുകള്‍ പരിശോധിച്ച് ദേശീയപാതാ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് കൈമാറിയതായി തുരങ്കനിര്‍മാണം നടത്തുന്ന പ്രഗതി കണ്‍സ്ട്രക്ഷന്‍ സീനിയര്‍ ഫോര്‍മാന്‍ സുദേവന്‍ അറിയിച്ചു. വീടുകള്‍ക്കുള്ള നാശം സംബന്ധിച്ച നഷ്ടപരിഹാരവും മറ്റും ദേശീയപാത അധികൃതരാണ് നല്‍കേണ്ടതെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. കുതിരാനിലെ ആദ്യതുരങ്കത്തിന്‍െറ നിര്‍മാണം 140 മീറ്ററും രണ്ടാംതുരങ്കത്തിന്‍െറ നിര്‍മാണം ആറ് മീറ്ററും പിന്നിട്ടു. വരുംദിവസങ്ങളില്‍ കൂടുതല്‍ യന്ത്രങ്ങള്‍ എത്തുന്നതോടെ നിര്‍മാണം വേഗത്തിലാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.