ചാവക്കാട്ട് കടല്‍ക്ഷോഭം; 15 വീടുകള്‍ വെള്ളത്തില്‍

ചാവക്കാട്: അപ്രതീക്ഷിത കടലേറ്റത്തില്‍ മുനക്കക്കടവ് കടപ്പുറത്ത് നിരവധി വീടുകള്‍ വെള്ളത്തിലായി. കല്ലുമഠത്തില്‍ മോഹനന്‍, തൊട്ടാപ്പില്‍ റമദാന്‍ വീട്ടില്‍ പാത്തു, പുളിക്കല്‍ അബു, കടവില്‍ മുഹമ്മദാലി, പുതുവീട്ടില്‍ കബീര്‍, പടമാട്ടുമ്മല്‍ സത്യന്‍, മന്ദലാംകുന്ന് കലാം, പൊതുവില്‍ കബീര്‍ എന്നിവരുടേതുള്‍പ്പെടെ 15 വീടുകളാണ് വെള്ളത്തിലായത്. കരയില്‍നിന്ന് 100 മീറ്റര്‍ കിഴക്ക് തിരയടിച്ചുകയറി. റോഡുവക്കിലെ മാക്കല്‍ വിശ്വനാഥന്‍െറ പലചരക്കുകട ഭാഗികമായി വെള്ളത്തിലായി. കര്‍ക്കടക വാവായ ചൊവ്വാഴ്ച ഉച്ചയോടെയാണ് കടപ്പുറം പഞ്ചായത്തിലെ മുനക്കക്കടവ് അഴിമുഖ മേഖലയില്‍ വേലിയേറ്റം ശക്തമായത്. കടല്‍വെള്ളം അഹമ്മദ് കുരിക്കള്‍ റോഡും മറികടന്നാണ് കിഴക്കോട്ട് ഒഴുകിയത്. അഴിമുഖം, മുനക്കക്കടവ്, അഞ്ചങ്ങാടി വളവ്, ആശുപത്രിപ്പടി, നോളീ റോഡ്, തൊട്ടാപ്പ് എന്നിവിടങ്ങളിലാണ് കടലേറ്റം. മുനക്കക്കടവ് തീരത്തെ നിരവധി വീടുകളില്‍ വെള്ളം കയറി വീട്ടുപകരണങ്ങളും മറ്റും ഒലിച്ചുപോയി. പല വീടുകളിലും ആരും ഉണ്ടായിരുന്നില്ല. ജോലിസ്ഥലത്തുനിന്ന് വിവരം അറിഞ്ഞാണ് പലരും വീടുകളിലത്തെിയത്. കടപ്പുറം പഞ്ചായത്തംഗം പി.എ. അഷ്ക്കറലിയുടെ നേതൃത്വത്തില്‍ യുവാക്കള്‍ രക്ഷാപ്രവര്‍ത്തനം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.