മാള: അടച്ചുറപ്പില്ലാത്ത വീട്ടില്‍ പ്രായമായ പെണ്‍മക്കളെ തനിച്ചാക്കി പണിയെടുക്കാന്‍ പോകാനാകാതെ മാതാവ്. ഇവര്‍ക്ക് സുരക്ഷിതത്വം നല്‍കാന്‍ അധികൃതര്‍ക്ക് മുന്നില്‍ കേണ് കരഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കിയിട്ടില്ല. പെരുമ്പാവൂരുകള്‍ ആവര്‍ത്തിക്കപ്പെടുന്നതറിഞ്ഞ് നെഞ്ചുരുകി കരയുകയാണ് ഈ അമ്മ. ദുരിതമാണിവരുടെ ജീവിതം. അരണ്ട മണ്ണെണ്ണ വിളക്കിന്‍െറ വെട്ടത്തില്‍ പാഠപുസ്തകങ്ങള്‍ വായിച്ച് പഠിക്കാന്‍ പാടുപെടുകയാണ് ഈ അമ്മയുടെ ആറ് മക്കള്‍. മാള കോട്ടമുറി നെയ്തകുടി ബൈജുവിന്‍െറ വീടാണിത്. കുനിഞ്ഞ് മാത്രം കയറാനാകുന്ന ഈ മണ്‍കുടിലില്‍ വൈദ്യുതിയത്തെിയിട്ടില്ല. കുടിലായതിനാല്‍ വൈദ്യുതി നല്‍കാനാവില്ളെന്ന നിലപാടിലാണ് കെ.എസ്.ഇ.ബി. മാള പഞ്ചായത്ത് വാര്‍ഡ് 14ലെ ഈ കുടിലിന് പഞ്ചായത്ത് 503 എന്ന നമ്പര്‍ നല്‍കിയിട്ടും കെ.എസ്.ഇ.ബി അധികൃതര്‍ കരുണകാട്ടിയില്ല. എല്‍.പി മുതല്‍ ഹൈസ്കൂള്‍തലം വരെയുള്ള വിദ്യാര്‍ഥികളായ കുട്ടികള്‍ രാത്രിയില്‍ ഒരു മെഴുകുതിരി വെട്ടത്തിന് ചുറ്റുമിരുന്നാണ് വിദ്യ അഭ്യസിക്കുന്നത്. പിതാവ് ബൈജു ഇവരെ സംരക്ഷിക്കുന്നില്ളെന്ന് മാതാവായ മഞ്ജു പറയുന്നു. ലഹരിക്കടിപ്പെട്ട് പരിധികള്‍ ലംഘിച്ചതോടെ ഇയാള്‍ക്കെതിരെ ഇവര്‍ പരാതി നല്‍കിയിരുന്നു. ഇതോടെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് പോവുകയായിരുന്നുവെന്നാണ് പറയുന്നത്.ആറ് വയറുകളുടെ പശിയടക്കാന്‍ മുണ്ട് മുറുക്കിയുടുക്കുകയാണ് മഞ്ജു. കടുത്ത ദാരിദ്യത്തിലും ആറ് മക്കള്‍ക്കും പക്ഷേ, വിദ്യാഭ്യാസം നല്‍കാന്‍ ഇവര്‍ കഠിന പ്രയത്നം നടത്തുകയാണ്. അയല്‍വീടുകളില്‍ കിട്ടുന്ന പണിയെടുത്താണ് ഉപജീവനത്തിന് മാര്‍ഗം കണ്ടത്തെുന്നത്. പഞ്ചായത്തംഗത്തോട് നിസ്സഹായാവസ്ഥ പറഞ്ഞുവെങ്കിലും പരിഹാരം കാണാനായിട്ടില്ല. വിശപ്പ് മാറാനുള്ള ഭക്ഷണം, വൃത്തിയുള്ള വസ്ത്രങ്ങള്‍, വൈദ്യുതി വെളിച്ചമുള്ള, ഉറപ്പുള്ള കൊച്ചുവീട് ഇതെല്ലാം സ്വപ്നങ്ങളാവുകയാണ് ഈ കുടുംബത്തിന്. ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റാന്‍ സുമനസ്സുകള്‍ തയാറാകുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.