മാള: ചെമ്മണ്ണ് നിറഞ്ഞ റോഡ് ടാറിടാത്ത അധികൃതരുടെ നിലപാടില്‍ പ്രതിഷേധിച്ച് സ്ഥാനാര്‍ഥികളുടെ സന്ദര്‍ശനത്തിന് നാട്ടുകാര്‍ വിലക്കേര്‍പ്പെടുത്തി. മാള പൊലീസ് സ്റ്റേഷന് സമീപമുള്ള അനുഗ്രഹ ലെയിനിലെ റസിഡന്‍റ്സ് അസോസിയേഷന്‍േറതാണ് തീരുമാനം. 40 വീട്ടുകാരാണ് ഇവിടെ താമസിക്കുന്നത്. നൂറിലധികം വോട്ടര്‍മാരുണ്ടിവിടെ. സ്ഥാനാര്‍ഥികള്‍ ആരും വരേണ്ടതില്ളെന്ന നിലപാടിലാണിവര്‍. റോഡില്‍ വെള്ളക്കെട്ടുണ്ടായ ചിത്രം ഇവര്‍ ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. മഴ പെയ്താല്‍ ഇവിടെ വെള്ളക്കെട്ടാണ്. പിന്നെ ചെളിയുണ്ടാകും. മാള കണക്കന്‍ കടവ് റോഡില്‍ നിന്നുള്ള വഴിയാണിത്. പൊയ്യ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന വഴി പലവട്ടം മണ്ണിട്ട് നികത്തിയെങ്കിലും സഞ്ചാരയോഗ്യമാക്കിയില്ല. പാര്‍ട്ടിക്കാര്‍ റോഡ് ശരിയാക്കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും ഒന്നും ചെയ്തില്ളെന്ന് ഇവര്‍ പറഞ്ഞു. ഇത്തവണ വാഗ്ദാനങ്ങളുമായി അനുഗ്രഹ ലെയിനിലേക്ക് വരേണ്ടതില്ലന്ന് ഇവര്‍ പറഞ്ഞു. കോണ്‍ഗ്രസ് പിന്തുണയോടെ വിജയിച്ച ജനതാദള്‍ വനിതയാണ് വാര്‍ഡ് അംഗം. എന്നാല്‍ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫാണ്. അതേസമയം, ഈറോഡ് രേഖയില്‍ പഞ്ചായത്തിന്‍േറതല്ലന്നും സാങ്കേതിക തടസ്സമാണ് കാരണമെന്നുമാണ് അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.