വിദ്യാര്‍ഥിനികളോട് അശ്ളീല ആംഗ്യം കാണിച്ചയാള്‍ക്കെതിരെ പരാതി

കൊടുങ്ങല്ലൂര്‍: വിദ്യാര്‍ഥിനികളോട് നിരന്തരം അശ്ളീല ആംഗ്യങ്ങള്‍ കാണിച്ചയാള്‍ക്കെതിരെ വീട്ടമ്മമാര്‍ സ്കൂള്‍ അധികൃതര്‍ മുഖേന കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി. മത്തേല മത്തേലപ്പാടം പ്രദേശവാസികളായ വീട്ടമ്മമാരാണ് പരാതിയുമായത്തെിയത്. ഇവര്‍ താമസിക്കുന്ന വീടിനടുത്തുള്ളയാള്‍ വിദ്യാര്‍ഥിനികളെ ശല്യം ചെയ്യുന്നെന്നാണ് പരാതി. എന്നാല്‍, പരാതിയില്‍ പൊലീസിന്‍െറ ഭാഗത്തുനിന്നും കാര്യമായ നടപടി ഉണ്ടായില്ല. വ്യാഴാഴ്ച പരാതിക്കാരിയായ ഒരു വീട്ടമ്മയെയും ശല്യം ചെയ്യുന്നയാളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. വീട്ടമ്മ എത്തിയെങ്കിലും എതിര്‍കക്ഷി വരാത്തതിനത്തെുടര്‍ന്ന് കുറെനേരം സ്റ്റേഷനിലിരുത്തി തിരിച്ചയച്ചു. ഇതിന് ശേഷം ഇയാളില്‍നിന്ന് ഭീഷണിയുണ്ടായതായി വീട്ടമ്മമാര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.