ചാലക്കുടി: ഷാപ്പുകളിലേക്ക് കൊണ്ടുവരുന്ന കള്ളില്‍ ചാലക്കുടി എക്സൈസ് ഓഫിസില്‍ മായം ചേര്‍ത്ത സംഭവത്തില്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ അഞ്ചു ഉദ്യോഗസ്ഥരെ എക്സൈസ് കമീഷണര്‍ സസ്പെന്‍ഡ് ചെയ്തു. വിജിലന്‍സ് റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കമീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ചാലക്കുടി എക്സൈസ് റേഞ്ചോഫിസിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ ജോബി, അസി.ഇന്‍സ്പെക്ടര്‍ വിന്‍സെന്‍റ്, ഫീല്‍ഡ് ഓഫിസര്‍മാരായ ഉമ്മര്‍, സാബു, ഷിജു എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. ചാലക്കുടി എക്സൈസ് റേഞ്ചോഫിസില്‍ കഴിഞ്ഞ ഞായറാഴ്ച വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് കള്ളില്‍ മായം ചേര്‍ക്കുന്നത് കണ്ടത്തെിയത്. എക്സൈസ് ഓഫിസില്‍ അനധികൃതമായി സൂക്ഷിച്ച പണവും മദ്യത്തില്‍ മായം ചേര്‍ക്കുന്ന വസ്തുക്കളും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. അതേസമയം, കരാറുകാരനെതിരെ പേരിന് കേസ് രജിസ്റ്റര്‍ ചെയ്തതല്ലാതെ അറസ്റ്റിന് നടപടി ഉണ്ടായിട്ടില്ല. കള്ളില്‍ പഞ്ചസാര ലായനിയാണ് ചേര്‍ത്തിരുന്നതെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച മൊഴി. എന്നാല്‍, മറ്റൊരു ലായനിയാണ് കള്ളില്‍ ചേര്‍ത്തതെന്നാണ് വിജിലന്‍സിന്‍െറ വിലയിരുത്തല്‍. ഈ ലായനി പരിശോധിക്കാന്‍ ഇതുവരെ പൊലീസ് തയാറായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കരാറുകാരന്‍െറ മൂന്ന് ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്യുകയും അവരെ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.