പുഴയിലേക്കുള്ള വഴി അടച്ചുകെട്ടാന്‍ നീക്കം

അതിരപ്പിള്ളി: പുഴയിലേക്കുള്ള വഴി അടച്ചുകെട്ടാനുള്ള പ്ളന്‍േറഷന്‍ കോര്‍പറേഷന്‍െറ നീക്കം. പിള്ളപ്പാറ ഭാഗത്ത് കാലങ്ങളായി പുഴയിലേക്കിറങ്ങാന്‍ നാട്ടുകാരും ആദിവാസികളും ഉപയോഗിക്കുന്ന വഴിയാണ് മുന്നറിയിപ്പില്ലാതെ ചൊവ്വാഴ്ച രാവിലെ അടയ്ക്കാന്‍ ശ്രമിച്ചത്. ആദിവാസികളുള്‍പ്പെടെ ജനങ്ങള്‍ പ്രതിഷേധിച്ചെങ്കിലും അധികൃതര്‍ പിന്മാറിയില്ല. ഇതോടെ പ്രദേശത്ത് സംഘര്‍ഷമായി. വിവരമറിഞ്ഞ് അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്‍റ് തങ്കമ്മ വര്‍ഗീസും മറ്റ് പഞ്ചായത്ത് അംഗങ്ങളും വന്ന് അധികൃതരോട് വഴി അടച്ചുകെട്ടാന്‍ പറ്റില്ളെന്ന് അറിയിച്ചു. എന്നാല്‍, മറ്റു ഭാഗങ്ങളില്‍ വേലികെട്ടുന്നത് തുടര്‍ന്നുവെങ്കിലും വഴിയുടെ ഭാഗം ഭാഗികമായി അടക്കുക മാത്രമേ ചെയ്തുള്ളൂ. ഇതുമൂലം വഴിയിലൂടെ പോകാന്‍ ഇരുമ്പുതണ്ടിന്‍െറ അടിയിലൂടെ നുഴഞ്ഞ് പോവുകയോ ചാടിക്കടക്കുകയോ വേണം. വേനല്‍ ശക്തമാകുമ്പോള്‍ പ്രദേശവാസികള്‍ക്ക് പുഴയിലേക്ക് വെള്ളം ശേഖരിക്കാന്‍ പോകേണ്ട വഴിയാണിത്. തടസ്സം വെച്ചതുമൂലം വെള്ളവുമായി പോകാന്‍ ബുദ്ധിമുട്ടാകുമെന്നാണ് നാട്ടുകാര്‍ പറഞ്ഞു. പ്ളാന്‍േറഷന്‍കാര്‍ നാട്ടുകാരുടെ വഴി അടക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.