ചാലക്കുടി വൈദ്യുത ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കാന്‍ കാത്തിരിപ്പ്

ചാലക്കുടി: നഗരസഭ ശ്മശാനത്തിലെ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന രണ്ട് യന്ത്രങ്ങളില്‍ ഒന്ന് പണിമുടക്കിയതോടെ സംസ്കാരത്തിന്‍െറ താളം തെറ്റുന്നു. ഊഴം കാത്ത് മൃതദേഹങ്ങള്‍ ക്രിമറ്റോറിയത്തില്‍ കിടത്തേണ്ട സ്ഥിതിയാണ്. ചേംബറുകളിലൊന്ന് പ്രവര്‍ത്തിക്കുന്നില്ളെന്ന വിവരമറിയാതെ ഒരെണ്ണം ദഹിപ്പിക്കുന്നതിനിടെ മറ്റൊരു മൃതദേഹം കൂടി സംസ്കരിക്കാന്‍ കൊണ്ടുവന്നതോടെ ചൊവ്വാഴ്ച്ച സംസ്കരണം താളം തെറ്റി.രാവിലെ മൂന്ന് മൃതദേഹങ്ങളാണ് എത്തിച്ചിരുന്നത്. ആകെ രണ്ട് ചേംബറുകളില്‍ ഒന്ന് മോട്ടോര്‍ കത്തിയതിനാല്‍ കുറച്ചുനാളായി പ്രവര്‍ത്തിക്കുന്നില്ല. മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണ്. ഒരു മൃതദേഹം ദഹിപ്പിക്കുന്നതിന് ഒരുമണിക്കൂറെങ്കിലും വേണ്ടിവരും. ചേമ്പര്‍ തണുത്ത് അവശിഷ്ടങ്ങള്‍ മാറ്റിയാലേ മറ്റൊരു മൃതദേഹം വെക്കാനാകൂ. അതിനും ഒരു മണിക്കൂറോളം വേണ്ടിവരും. മൃതദേഹങ്ങള്‍ ഒരു കണക്കുകൂട്ടലുമില്ലാതെ ശ്മശാനത്തില്‍ ഒന്നിച്ചത്തെുന്നതാണ് പ്രധാന പ്രശ്നം. രണ്ട് യന്ത്രങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ മൃതദേഹം എത്തിക്കാന്‍ സമയംകൂടി ചോദിക്കേണ്ട സ്ഥിതിയാണ്. ആളൂര്‍ അടക്കമുള്ള സ്വന്തമായി ക്രിമറ്റോറിയം ഇല്ലാത്ത ഏതാനും അയല്‍ പഞ്ചായത്തുകളിലെയും മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. മൃതദേഹം കാത്തുകെട്ടി നിര്‍ത്തേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കേടായ യന്ത്രം നഗരസഭ നന്നാക്കണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.