അഴീക്കോട് -മുനമ്പം ജങ്കാര്‍; അനിശ്ചിതത്വം തുടരുന്നു

അഴീക്കോട്: അഴീക്കോട് -മുനമ്പം ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. എന്‍ജിന്‍ തകരാര്‍ പരിഹരിച്ച് തിങ്കളാഴ്ച സര്‍വീസ് ആരംഭിക്കാനുള്ള ശ്രമത്തിനിടെയാണ് പ്രൊപ്പല്ലറിന് ഇളക്കമുള്ളതായി കണ്ടത്തെിയത്. തകരാര്‍ കണ്ടത്തെണമെങ്കില്‍ കൊച്ചി ഷിപ്പ്യാര്‍ഡില്‍ കൊണ്ടുപോയി പരിശോധിക്കണമെന്ന് പറയുന്നു. അവിടെ ഡ്രൈഡോക്ക് ചെയ്യണമെങ്കില്‍ വെള്ളിയാഴ്ചയാണ് ഒഴിവുള്ളത്. ജങ്കാര്‍ കടല്‍മാര്‍ഗം കൊച്ചിയില്‍ എത്തിക്കണമെങ്കില്‍ അതിനുള്ളില്‍ തുറമുഖ വകുപ്പിന്‍െറ അനുമതിയും ലഭിക്കണം. ഇതോടെ ഈ ആഴ്ചയും ജങ്കാര്‍ ഓടില്ളെന്ന് ഉറപ്പായി. കഴിഞ്ഞ തിങ്കളാഴ്ചയാണ് എന്‍ജിന്‍ ബ്ളോക്കില്‍ വിള്ളല്‍ കണ്ടത്തെിയതിനത്തെുടര്‍ന്ന് സര്‍വീസ് നിര്‍ത്തിവെച്ചത്. ബദല്‍ സംവിധാനങ്ങളൊന്നും ഇല്ലാത്തതിനാല്‍ ഇതുവഴി യാത്ര ചെയ്തിരുന്ന നൂറുകണക്കിന് ആളുകളാണ് ദുരിതത്തിലായത്. മുനമ്പംവഴി കൊച്ചി, എറണാകുളം ഭാഗങ്ങളിലേക്ക് പോകുന്നവര്‍ കോട്ടപ്പുറം പാലം വഴി പത്തും പതിനഞ്ചും കിലോ മീറ്റര്‍ കൂടുതല്‍ ചുറ്റിയാണ് യാത്ര ചെയ്യുന്നത്. ജലഗതാഗതം പൂര്‍ണമായി സ്തംഭിച്ചതോടെ മുനമ്പം ഹാര്‍ബറിലേക്ക് പോയിരുന്ന കച്ചവടക്കാരും തൊഴിലാളികളും പ്രതിസന്ധിയിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.