കാതില്‍നിന്നൊഴിയാതെ കുറിഞ്ഞിയുടെ കരച്ചില്‍...

തൃപ്രയാര്‍: അപകടത്തില്‍ തന്‍െറ ജീവിതമാര്‍ഗം നഷ്ടമായതിന് പിറകെ വാടാനപ്പള്ളി പട്ട്ളങ്ങാടി സ്വദേശി അബ്ദുല്‍ഖാദര്‍ ആദ്യം അന്വേഷിച്ചത് തന്‍െറ സ്നേഹഭാജനമായിരുന്ന പൂച്ചക്കുട്ടിയെയാണ്. തിങ്കളാഴ്ച പുലര്‍ച്ചെ തൃപ്രയാറില്‍ നടന്ന അപകടത്തില്‍ നാലുചക്ര വണ്ടിയിലെ പഴങ്ങളോടൊപ്പം ചിതറിയത് ഓമനിച്ച പൂച്ചക്കുട്ടിയുടെ ശരീരം കൂടിയാണ്. മാസങ്ങളായി അബ്ദുല്‍ ഖാദറിനടത്തുകൂടിയ പൂച്ചക്ക് അദ്ദേഹം ഭക്ഷണം നല്‍കി. നന്നേ ഇണങ്ങിയ പൂച്ച പക്ഷേ, അദ്ദേഹത്തോടൊപ്പം വീട്ടില്‍ പോയിരുന്നില്ല. രാത്രി പഴവണ്ടി മൂടികെട്ടി കച്ചവടം അവസാനിപ്പിച്ച് റോഡരികില്‍ തന്നെയിടും. ഈ സമയം പൂച്ച കാവലെന്നപോലെ പഴവണ്ടിയില്‍ കിടക്കും. കാര്‍ നിയന്ത്രണം വിട്ട് നാലുചക്ര വണ്ടിയില്‍ ഇടിച്ചതോടെ വണ്ടി ഞെരിഞ്ഞ് തകര്‍ന്നു. ഒപ്പം ആ വളര്‍ത്തുമൃഗത്തിന്‍െറ ജീവനും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.