ചേറ്റുവ: ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ ചേറ്റുവ പാലം ഭാഗത്തുനിന്ന് പുളിക്കകടവ് പാലം വരെയുള്ള തീരദേശ പുഴയോര റോഡ് നവീകരണത്തിന് തുക അനുവദിച്ചിട്ടും പണി തുടങ്ങിയില്ല. റോഡിന് പകുതി ഭാഗം വര്‍ഷങ്ങായിട്ടും ടാറിട്ടില്ല. ഇരുവശത്തും പൊന്തക്കാട് കയറി കാല്‍ നടയാത്ര പോലും ദുസ്സഹമായി. പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പ് ചേറ്റുവ പുളിക്കകടവ് തീരദേശ റോഡിന് ഒറ്റത്തവണ അറ്റകുറ്റപ്പണി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 66 ലക്ഷം അനുവദിച്ചിരുന്നു. ഇത് നേട്ടമായി പ്രചരിപ്പിച്ച് വോട്ട് വാങ്ങിയവരുമുണ്ട്. തെരഞ്ഞെടുപ്പ ് കഴിഞ്ഞതോടെ വാഗ്ദാനം കടലാസില്‍ ഒതുങ്ങി. ടാറിട്ട ഭാഗമാകട്ടെ പൂര്‍ണമായി തകര്‍ന്നു. പല തവണ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. കഴിഞ്ഞ ദിവസം ചേറ്റുവ പാലം മുതല്‍ 200മീറ്റര്‍ നീളത്തില്‍ ടാറിങ് നടത്തിയെങ്കിലും ഗുണമൊന്നുമില്ല. ടാറിടല്‍ പ്രഹസനമായെന്ന് നാട്ടുകാര്‍ പറഞ്ഞു. യാത്രക്കാര്‍ക്കും വാഹന യാത്രക്കാര്‍ക്കും ദുരിതം ഇരട്ടിയാണ്. കൃഷി മന്ത്രിയായിരുന്ന കൃഷ്ണന്‍ കണിയാംപറമ്പിലാണ് ഒന്നേകാല്‍ കോടി രൂപ ചെലവില്‍ തീരദേശ റോഡ് നിര്‍മിച്ചത്. എന്നാല്‍ റോഡിന് നീളെ പുഴയോരത്ത് പണി കഴിപ്പിച്ച കരിങ്കല്‍ ഭിത്തി ചിലയിടങ്ങളില്‍ തകര്‍ന്നു. ബാക്കിയുള്ള ഭാഗം തിരമാലകള്‍ അടിച്ച് തകര്‍ച്ചാ ഭീഷണിയിലാണ്. ഇത് പൂര്‍ണമായി നന്നാക്കിയില്ളെങ്കില്‍ വേലിയേറ്റ സമയത്ത് റോഡ് കവിഞ്ഞ് ഉപ്പുവെള്ളം കയറാന്‍ സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.