ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് 17 ഗജവീരന്മാര്‍ രാവിലെ ശീവേലിക്കും രാത്രിയിലെ വിളക്കെഴുന്നള്ളിപ്പിനുമായി അണിനിരക്കും. ഭഗവാന്‍െറ തിടമ്പേറ്റുന്ന ആനയെ കൂട്ടാനകള്‍ തൊട്ട് അശുദ്ധമാക്കാതിരിക്കാനായി ഇരുപുറവും ഉള്ളാനകളെയും എഴുന്നള്ളിക്കും. ഈവര്‍ഷം ഉള്ളാനകളായി നന്തിലത്ത് ഗോപീകണ്ണനും കുളക്കാടന്‍ കുട്ടികൃഷ്ണനുമാണ്. 17 ആനകളെയാണ് എഴുന്നള്ളിക്കുക എങ്കിലും ഈവര്‍ഷം ഉള്ളാനകള്‍ അടക്കം 29 ആനകളെയാണ് ദേവസ്വം തയാറാക്കി നിര്‍ത്തിയിരിക്കുന്നത്. കൂടല്‍മാണിക്യം മേഘാര്‍ജുനന്‍, തിരുവമ്പാടി ദേവസ്വം ശിവസുന്ദര്‍, തിരുവമ്പാടി ദേവസ്വം ചന്ദ്രശേഖരന്‍, ഗുരുവായൂര്‍ ദേവസ്വം കൃഷ്ണനാരായണന്‍, കൊച്ചിന്‍ ദേവസ്വം ബലരാമന്‍, അന്നമനട ഉമാ മഹേശ്വരന്‍, പാമ്പാടി സുന്ദരന്‍, ബാസ്റ്റ്യന്‍ വിനയസുന്ദര്‍, പാറന്നൂര്‍ നന്ദന്‍, വേമ്പനാട് അര്‍ജുനന്‍, തെച്ചിക്കോട്ടുകാവ് ദേവിദാസന്‍, പനയനാര്‍ക്കാവ് കാളിദാസന്‍, ശങ്കരകുളങ്ങര ദേവസ്വം ഉദയന്‍, ചെര്‍പ്പുളശ്ശേരി ശ്രീഅയ്യപ്പന്‍, അടിയാട്ട് അയ്യപ്പന്‍, വേണാട്ടുമറ്റം ഗണേശന്‍, ചോയ്സന്‍സ് അമ്പാടി കണ്ണന്‍, വടകുറുമ്പക്കാവ് ദുര്‍ഗാദാസന്‍, നന്തിലത്ത് അര്‍ജുനന്‍, കുന്നുമ്മേല്‍ പരശുരാമന്‍, നെല്ലിക്കാട്ട് മഹാദേവന്‍, കുറുവട്ടൂര്‍ ഗണേഷ്, അക്കിക്കാവ് കാര്‍ത്തികേയന്‍, കുറുവന്തല ഗണപതി, വലിയ കോയിക്കല്‍ സൂര്യന്‍, ശ്രീകൃഷ്ണപുരം വിജയ്, നാണു എഴുത്തച്ഛന്‍ ശങ്കരനാരായണന്‍ എന്നീ ആനകളാണ് കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് അണിനിരക്കുക. ഭഗവാന്‍െറ തിടമ്പ് വഹിക്കുന്ന ആനയെ ഓരോദിവസം ചടങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് തീരുമാനിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.