ചെറുതുരുത്തി: വേനല്‍ കാഠിന്യത്താല്‍ വറ്റിവരണ്ട് കിടക്കുന്ന ഭാരതപ്പുഴയില്‍ നീരൊഴുക്കായി വീണ്ടും വെള്ളമത്തെി. മലമ്പുഴ ഡാമില്‍നിന്ന് തുറന്നുവിട്ട വെള്ളമാണ് പുഴയിലത്തെിയത്. ഇത് പുഴയെ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതികള്‍ക്ക് സഹായകരമാകുമെങ്കിലും മലമ്പുഴയില്‍നിന്ന് തുറന്നുവിടാന്‍ ഇനി അധികം വെള്ളം ഉണ്ടാകില്ലായെന്നത് ഏറെ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മലമ്പുഴ ഡാമില്‍ ജലനിരപ്പ് വളരെയധികം കുറവാണ്. രൂക്ഷമായ വരള്‍ച്ചയത്തെുടര്‍ന്ന് ഇത് രണ്ടാം തവണയാണ് മലമ്പുഴ ഡാം തുറക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.