ക്ഷേത്രക്കുളത്തില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു

മാള: ക്ഷേത്ര കുളത്തില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നത് പരിഭ്രാന്തിയും വിസ്മയവുമുണ്ടാക്കി. അഷ്ടമിച്ചിറ മഹാദേവക്ഷേത്ര കുളത്തില്‍ ഞായറാഴ്ച്ച സന്ധ്യക്കു ശേഷമാണ് സംഭവം. എഴുപത് മീറ്ററോളം നീളവും അന്‍പത് മീറ്റര്‍ വീതിയുമുള്ള കുളമാണിത്. 12 അടി ആഴമുണ്ട്. ഇതില്‍ അഞ്ചടിയോളം വെള്ളമാണ് ഉണ്ടായിരുന്നത്. ഇതിന്‍െറ ഇരട്ടി വെള്ളം ജലാശയത്തില്‍ ഇപ്പോഴുണ്ട്. വിവരമറിഞ്ഞ് നൂറ് കണക്കിന് ഭക്തര്‍ ക്ഷേത്രപരിസരത്ത് തടിച്ച് കൂടിയിട്ടുണ്ട്. അപൂര്‍വ പ്രതിഭാസമാണിതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍, 1973 ല്‍ ഇതേ രീതിയില്‍ ജലവിതാനം ഉയര്‍ന്നതായി പഴമക്കാര്‍ പറയുന്നു. ജലായശത്തിന് അടിയില്‍ കിണര്‍ ഉള്ളതായും ഇവര്‍ പറയുന്നു. കുളത്തിന്‍െറ ഒരു ഭാഗത്ത് വെള്ളം പുറത്തേക്ക് ഒഴുകിയിട്ടുണ്ട്. ഭക്തര്‍ ജലം ശേഖരിച്ച് കൊണ്ടു പോകുന്നുമുണ്ട്. അഷ്ടമിച്ചിറയിലെ സ്ഥാപനങ്ങളില്‍ നിന്നും നൂറ് കണക്കിന് ടിന്നുകള്‍ വിറ്റഴിഞ്ഞതായി കച്ചവടക്കാര്‍ പറഞ്ഞു. രൂക്ഷമായ ജലക്ഷാമകാലത്തെ ഈ പ്രതിഭാസം വിസ്മയമാവുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.