ചാലക്കുടി: ചാലക്കുടി കെ.എസ്.ആര്‍.ടി.സി റോഡിന്‍െറ നിലവാരം ഉയര്‍ത്തുന്ന നവീകരണ പ്രവൃത്തികള്‍ തിങ്കളാഴ്ച ആരംഭിക്കും. പ്രവൃത്തി പൂര്‍ത്തീകരിക്കും വരെ ഇതുവഴി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കെ.എസ്.ആര്‍.ടി.സി ഇന്‍ഡിപെന്‍ഡ് റോഡ് സൗത് ജങ്ഷന്‍ മുതല്‍ ചാലക്കുടി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് വരെയുള്ള 500 മീറ്റര്‍ ദൂരം ഇന്‍റര്‍ലോക്ക് ഇഷ്ടിക വിരിക്കുന്ന പണിയാണ് നവീകരണത്തിന്‍െറ ഭാഗമായി ചെയ്യുക. റോഡ് വെള്ളക്കെട്ട് ഉണ്ടാകാത്തവിധം ഒരടി ഉയര്‍ത്തുകയും 12 മീറ്റര്‍ വീതി കൂട്ടുകയും ഇരുവശവും ആധുനിക രീതിയില്‍ ഡ്രെയിനേജ് നിര്‍മിക്കുകയും ചെയ്യും. കാല്‍നടക്കാര്‍ക്ക് സുരക്ഷിതമായി നടന്നുപോകാന്‍ ടൈല്‍ വിരിച്ച നടപ്പാതയും നിര്‍മിക്കും. ഇതോടെ ചാലക്കുടിയിലെ ഏറ്റവും നിലവാരമുള്ള റോഡായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബി.ഡി. ദേവസി എം.എല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 2.20 കോടി ചെലവഴിച്ചാണ് നവീകരണ പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ ചാലക്കുടി കെ.എസ്.ആര്‍.ടി.സി റോഡ് കുണ്ടും കുഴിയും രൂപപ്പെട്ട നിലയിലാണ്. എല്ലാ വര്‍ഷവും അറ്റകുറ്റപ്പണി നടത്താറുണ്ടെങ്കിലും മഴക്കാലം ആരംഭിക്കുമ്പോള്‍ വെള്ളക്കെട്ട് തീരാശാപമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.