ഈ ചുമരെഴുത്തിന് 39 വയസ്സ്

ഇരിങ്ങാലക്കുട: നാല് പതിറ്റാണ്ട് മുമ്പ് നടന്ന തെരഞ്ഞെടുപ്പിന്‍െറ ദൃക്സാക്ഷ്യമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ചുമരുകള്‍. 1977ല്‍ പാര്‍ലമെന്‍റിലേക്കും നിയമസഭയിലേക്കും നടന്ന തെരഞ്ഞെടുപ്പിന്‍െറ ചുമരെഴുത്തുകളാണ് കാലത്തെ അതിജീവിച്ചുകൊണ്ട് നില്‍ക്കുന്നത്. അടുത്തടുത്താണ് ഇരു മുന്നണികളുടെയും ചുമരെഴുത്തുകള്‍. 1977ല്‍ മുകുന്ദപുരം ലോക സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ചായിരുന്നു തെരഞ്ഞെടുപ്പ്. പാര്‍ലമെന്‍റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എ.സി. ജോര്‍ജും നിയമസഭയിലേക്ക് സിദ്ധാര്‍ഥന്‍ കാട്ടുങ്ങലുമായിരുന്നു. പശുവും കിടാവും അടയാളത്തിലാണ് അവര്‍ മത്സരിച്ചിരുന്നത്. ഇടതു പക്ഷത്തുനിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥികളായി പാര്‍ലമെന്‍റിലേക്ക് എസ്.സി.എസ്. മേനോനും നിയമസഭയിലേക്ക് ജോണ്‍ മാഞ്ഞൂരാനുമായിരുന്നു മത്സരിച്ചിരുന്നത്. ഇടതു സ്ഥാനാര്‍ഥികളുടെ അടയാളം രണ്ടിലയായിരുന്നു. ആസമയത്ത് രണ്ടില സ്വതന്ത്ര ചിഹ്നമായിരുന്നു. എന്നാല്‍, ഇന്ന് രണ്ടില കേരള കോണ്‍ഗ്രസ് (എം)ന്‍െറ ഒൗദ്യോഗിക ചിഹ്നമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.