നിരവധി മോഷണക്കേസിലെ പ്രതികള്‍ പിടിയില്‍

ചാലക്കുടി: നിരവധി മോഷണക്കേസുകളിലെ പ്രതി കേരള ബണ്ടിച്ചോര്‍ എന്നറിയപ്പെടുന്ന ഇരിങ്ങാലക്കുട പുല്ലൂര്‍ ഉള്ളാട്ടിക്കുളം പോളിയെയും (53) കൂട്ടാളി കോയമ്പത്തൂര്‍ കാരമടൈ ബാലമുരുകനെയും (28) സംശയാസ്പദ സാഹചര്യത്തില്‍ പിടികൂടി. വെള്ളിയാഴ്ച പുലര്‍ച്ചെ പൊലീസ് പട്രോളിങ്ങിനിടെ ബിവറേജസ് ഒൗട്ട്ലെറ്റിന് സമീപത്തുനിന്നാണ് ഇവരെ ചാലക്കുടി എസ്.ഐ ടി.എസ്. റെനീഷിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ടപ്പോള്‍ പരുങ്ങിയ ഇവരുടെ കൈയില്‍നിന്ന് മോഷണ ഉപകരണങ്ങളടങ്ങിയ ബാഗ് പൊലീസ് പിടിച്ചെടുത്തു. ഇരിങ്ങാലക്കുട, ചേര്‍പ്പ്, പീച്ചി, കാട്ടുര്‍, പേരാമംഗലം, കൊരട്ടി, മാള, ചാലക്കുടി സ്റ്റേഷനുകളില്‍ നിരവധി ഭവനഭേദനക്കേസുകളിലും കൊലപാതകക്കേസുകളിലും പ്രതിയാണ് പോളി. തമിഴ്നാട്ടിലും ഇയാള്‍ക്കെതിരെ കേസുണ്ട്. ജയിലില്‍വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. ബാലമുരുകനും നിരവധി കേസുകളിലെ പ്രതിയാണ്. ഗേറ്റ് പുറമെനിന്ന് പൂട്ടിയ വീടുകള്‍ നോക്കി വീട്ടുകാരില്ളെന്ന് മനസ്സിലാക്കി മോഷണം നടത്തുകയാണ് ഇവരുടെ രീതി. മാര്‍ച്ച് 11ന് കോയമ്പത്തൂര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഇവര്‍ അവിടെനിന്ന് മോഷണ ഉപകരണങ്ങള്‍ വാങ്ങി ചാലക്കുടിയിലത്തെുകയായിരുന്നു. പൊലീസ് സംഘത്തില്‍ സീനിയര്‍ സി.പി.ഒമാരായ എം.ഒ. സാജു, സജി വര്‍ഗീസ്, സി.പി.ഒമാരായ പി.എം. മൂസ, ഇ.എസ്. ജീവന്‍, ഷീജോ തോമസ്, എം.ബി. ബിജു, എ.യു. റെജി, ജിബിന്‍ ബാലന്‍ എന്നിവരും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.