കൊടുങ്ങല്ലൂര്‍: മണപ്പുറം ഫിനാന്‍സിയേഴ്സിന്‍െറ ഇന്‍ഷുറന്‍സ് ഏജന്‍റായി പ്രവര്‍ത്തിച്ച് കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ ഹസീന പണയംവെച്ച 200 പവനോളം സ്വര്‍ണം പൊലീസ് പിടിച്ചെടുത്തു. അതേസമയം, ഹസീന പണയംവെച്ച ഒരു കോടിയിലേറെ രൂപയുടെ സ്വര്‍ണം തിരിച്ചെടുക്കാത്തതിനാല്‍ വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ വിറ്റതായും അന്വേഷണത്തില്‍ കണ്ടത്തെി. സ്വര്‍ണം മേബന്‍ നിധിയുടെ കൊടുങ്ങല്ലൂര്‍ ബ്രാഞ്ചിലും കൊടുങ്ങല്ലൂര്‍ ടൗണ്‍ കോഓപറേറ്റിവ് ബാങ്കിലും പണയംവെച്ചിരുന്നു. 200 പവനോളമാണ് പിടിച്ചെടുത്തതെന്നും ഇത് കോടതിയില്‍ ഹാജരാക്കുമെന്നും കൊടുങ്ങല്ലൂര്‍ സി.ഐ സിബി ടോം പറഞ്ഞു. രണ്ടിടത്തുനിന്നും നൂറോളം പവന്‍ സ്വര്‍ണം വീതം പിടിച്ചെടുത്തു. ഈ സ്വര്‍ണം സമീപ മാസങ്ങളില്‍ പണയംവെച്ചതാണ്. പ്രതി ഹസീന ജോലിചെയ്ത മണപ്പുറം മേബന്‍ നിധിയില്‍ പണയംവെച്ച സ്വര്‍ണത്തില്‍ 67 ലക്ഷം രൂപയുടെ സ്വര്‍ണം വിറ്റിട്ടുണ്ട്. മറ്റൊരു ബാങ്ക് 35 ലക്ഷം രൂപയുടെ സ്വര്‍ണവും വിറ്റിട്ടുണ്ട്. മറ്റു പലയിടങ്ങളിലും പ്രതി സ്വര്‍ണം പണയംവെച്ചതായി സംശയമുണ്ട്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിവരുന്നതായും സി.ഐ പറഞ്ഞു. ഉയര്‍ന്ന പലിശയും സമ്മാനങ്ങളും വാഗ്ദാനം ചെയ്ത് സ്വര്‍ണമുള്‍പ്പെടെ ആറുകോടിയിലേറെ രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ കേസിലാണ് ചെന്ത്രാപ്പിന്നി അലുവത്തെരുവ് താനത്തുപറമ്പില്‍ ഹാരിസും ഭാര്യ ഹസീനയും അറസ്റ്റിലായത്. കേസില്‍ ഭര്‍ത്താവ് ഹാരിസ് രണ്ടാം പ്രതിയാണ്. ഇവരുടെ പേരിലുള്ള ബൊലേറോ കാറും പൊലീസ് പിടിച്ചെടുത്തിരുന്നു. അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്ത പ്രതികളെ 15ാം തീയതി തിരികെ കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.