കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ മേഖലയിലെ പ്രമുഖ ക്ഷേത്രങ്ങളായ ആല ശ്രീനാരായണ ധര്‍മ പ്രകാശിനി യോഗം ശ്രീശങ്കരനാരായണ ക്ഷേത്രത്തിലും മത്തേല ശ്രീസുബ്രഹ്മണ്യ സേവാ സമാജം വക ക്ഷേത്രത്തിലും വെടിക്കെട്ട് ഉപേക്ഷിക്കുന്നു. വെടിക്കെട്ടിന്‍െറ ചെലവ് പരവൂര്‍ ദുരന്തത്തിനിരയായവരെ സഹായിക്കാന്‍ ഉപയോഗിക്കാനും ക്ഷേത്രം ഭരണസമിതികള്‍ തീരുമാനിച്ചു. അപകടം ഉണ്ടാകാനും ഉഗ്രസ്ഫോടന ശേഷിയുള്ളതുമായ വെടിക്കെട്ടിനങ്ങള്‍ ഒഴിവാക്കാനാണ് ആല ശ്രീനാരായണ ധര്‍മ പ്രകാശിനി യോഗം ശ്രീശങ്കരനാരായണ ക്ഷേത്രം ഭരണസമിതി യോഗം തീരുമാനിച്ചത്. എന്നാല്‍, ആചാരത്തിന് ഭംഗം വരാതിരിക്കാന്‍ ഓലപ്പടക്കംപോലെ എന്തെങ്കിലും പൊട്ടിക്കും. ദുരന്തത്തില്‍ യോഗം ദു$ഖവും വേദനയും രേഖപ്പെടുത്തി. ഏഴിന് ആരംഭിച്ച ഉത്സവം 16നാണ് സമാപിക്കുന്നത്. 15ന് രാത്രിയാണ് വെടിക്കെട്ട് തീരുമാനിച്ചിരുന്നത്. യോഗത്തില്‍ ഭരണസമിതി പ്രസിഡന്‍റ് പി.എ. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എ. സുനില്‍, ശിവശങ്കരന്‍ എന്നിവര്‍ സംസാരിച്ചു. മത്തേല ശ്രീസുബ്രഹ്മണ്യ സേവാ സമാജം വക ക്ഷേത്രത്തില്‍ മീനഷഷ്ഠി മഹോത്സവത്തോടനുബന്ധിച്ച് വെടിക്കെട്ടിനായി നീക്കിവെച്ച തുക പരവൂര്‍ ദുരന്തബാധിതര്‍ക്ക് നല്‍കി. പരവൂരിലെ വെടിക്കെട്ട് ദുരന്തത്തില്‍ പരിക്കേറ്റവരെ പുനരധിവസിപ്പിക്കുന്നതിനായി സേവാഭാരതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക സംഭാവന ചെയ്തത്. സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി യു.എന്‍. ഹരിദാസ് തുക ഏറ്റുവാങ്ങി. സമാജം പ്രസിഡന്‍റ് മോഹനന്‍ കായിപറമ്പില്‍, ഉത്സവാഘോഷ കമ്മിറ്റി ചെയര്‍മാന്‍ രാജേഷ് മഠത്തിപറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് പുനരധിവാസ ഫണ്ടിലേക്ക് തുക കൈമാറി. സേവാഭാരതി ജില്ലാ സംയോജക് പി. ഹരിദാസ്, താലൂക്ക് പ്രസിഡന്‍റ് ടി. സുന്ദരേശന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സേവാഭാരതിയുടെ പരവൂര്‍ ദുരന്ത പുനരധിവാസ ഫണ്ടിലേക്ക് സംഭാവന നല്‍കാനാഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക. ഫോണ്‍: 9495 565 584.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.