ഒല്ലൂര്‍: ഇറച്ചി കേടാകാതിരിക്കാന്‍ പ്ളാസ്റ്റിക്ക് കവര്‍ ഇട്ട് തിളപ്പിക്കുന്നതായി ആരോഗ്യവകുപ്പിന്‍െറ പരിശോധനയില്‍ കണ്ടത്തെല്‍. കുട്ടനല്ലൂര്‍, ഒല്ലൂര്‍ മേഖലകളിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണ് ഒരു ഹോട്ടലിലെ ഇറച്ചിക്കറിയില്‍നിന്നും പ്ളാസ്റ്റിക് കണ്ടെടുത്തത്. ഇറച്ചിയില്‍ പറ്റിപിടിക്കുന്ന പ്ളാസ്റ്റിക്കിന്‍െറ ആവരണം മുലം കറി കേടാകാതിരിക്കുമെന്നാണ് ഹോട്ടല്‍ ജീവനക്കാരുടെ മൊഴി. ഒല്ലൂരിലെ ഹോട്ടലില്‍നിന്നാണ് ഇറച്ചിയോടൊപ്പം പ്ളാസ്റ്റിക് കവര്‍ കണ്ടത്തെിയത്. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ പൂട്ടാന്‍ നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. പല ഹോട്ടലുകളുടെ അടുക്കളയും പാത്രങ്ങള്‍ കഴുകുന്ന സ്ഥലങ്ങളും വൃത്തിഹീനമായ സാഹചര്യത്തിലാണെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എം.ബി. ശ്രീകുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെകടര്‍മാരായ ഇ.എം. രാമകൃഷ്ണന്‍, സി.എസ്. വിജയകുമാര്‍, എം.വി. വിനോദ്, കെ.വി. ദീപക്ക്, സി.എഫ്. വര്‍ഗീസ്, സി.ആര്‍. രാജേന്ദരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.