കുടിവെള്ള പ്രശ്നത്തില്‍ ചേരിതിരിഞ്ഞ് കൗണ്‍സില്‍

തൃശൂര്‍: നഗരത്തിലേക്കുള്ള കുടിവെള്ളം മുടക്കി പീച്ചി പൈപ്പ് ലൈനില്‍ വാട്ടര്‍ അതോറിറ്റി അറ്റകുറ്റപ്പണി നടത്തിയത് കോര്‍പറേഷന്‍െറ അനുമതിയും അറിവുമില്ലാതെ. തിങ്കളാഴ്ച കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ അജിത ജയരാജനും ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തിയുമാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് അംഗങ്ങള്‍ കുടിവെള്ള പ്രശ്നമുയര്‍ത്തി കൗണ്‍സില്‍ ബഹിഷ്കരിച്ചപ്പോള്‍ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും വാദത്തിന് സാധൂകരണവുമായി ബി.ജെ.പി അംഗങ്ങള്‍ രംഗത്തത്തെി. കോണ്‍ഗ്രസിന്‍െറ പ്രതിഷേധം തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണെന്ന് ഇടത്, ബി.ജെ.പി അംഗങ്ങള്‍ ആക്ഷേപിക്കുകയും ചെയ്തു. തുടര്‍ച്ചയായി ആറുദിവസം പിന്നിട്ടിട്ടും കോര്‍പറേഷന്‍ പരിഹാര നടപടി എടുത്തില്ളെന്ന് ആരോപിച്ച് കുടവുമായി എത്തിയാണ് കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധം. തന്‍െറ വീട്ടില്‍പോലും കുടിവെള്ളം പണം കൊടുത്ത് വാങ്ങുകയാണെന്ന് മേയര്‍ പറഞ്ഞു. വിഷു, പൂരം തിരക്ക് കണക്കിലെടുക്കാതെ അറ്റകുറ്റപ്പണി തീരുമാനിച്ചതിനു പിന്നില്‍ രാഷ്ട്രീയ അട്ടിമറിയുണ്ടെന്ന് ഡെപ്യൂട്ടി മേയര്‍ സംശയം പ്രകടിപ്പിച്ചു. രണ്ടുവര്‍ഷമായി വെള്ളാനിക്കരയില്‍ കാര്‍ഷിക സര്‍വകലാശാലയുടെ മുന്നില്‍ ദേശീയപാതയോടു ചേര്‍ന്ന് ചോര്‍ച്ചയുണ്ടായിരുന്നുവെന്ന് ഡിവിഷന്‍ കൗണ്‍സിലര്‍ ബീന ഭരതന്‍ പറഞ്ഞു. ഇത് ശ്രദ്ധയില്‍പെടുത്തിയതോടെയാണ് അറ്റകുറ്റപ്പണിക്ക് വാട്ടര്‍ അതോറിറ്റി തീരുമാനിച്ചത്. രണ്ടുദിവസം കൊണ്ട് പണി പൂര്‍ത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നത്. ഒഴിഞ്ഞ കുടങ്ങളുമായത്തെിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരില്‍ ഒരുവിഭാഗം കൗണ്‍സില്‍ ഹാളിന്‍െറ നടുത്തളത്തിലിറങ്ങി മേയറെ ഉപരോധിക്കാന്‍ ശ്രമിച്ചതോടെ പ്രതിരോധിക്കാന്‍ ഭരണപക്ഷാംഗങ്ങള്‍ മേയറുടെ ചേംബറിനരികിലേക്ക് എത്തി. വാക്കേറ്റവും തര്‍ക്കവും ഇരുപക്ഷത്തെയും നേതാക്കള്‍ ഇടപെട്ടതോടെ അവസാനിച്ചു. ജോണ്‍ ഡാനിയേല്‍, എ. പ്രസാദ്, ലാലി ജയിംസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരുസംഘം കൗണ്‍സിലര്‍മാര്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് എം.കെ. മുകുന്ദന്‍, മുന്‍മേയര്‍ രാജന്‍ ജെ. പല്ലന്‍ എന്നിവര്‍ കാഴ്ചക്കാരായി. ഇതോടെ പ്രതിപക്ഷത്തെ ചേരിതിരിവ് പ്രകടമായി. പ്രതിപക്ഷാംഗങ്ങളുടെ ഡിവിഷനുകളില്‍ കുടിവെള്ളം വിതരണം ചെയ്യുന്നില്ളെന്ന് ജോണ്‍ ഡാനിയല്‍ പരാതിപ്പെട്ടു. കോര്‍പറേഷന്‍െറ ലോറികള്‍ ആവശ്യത്തിന് ഓടിക്കാനുമായില്ല. ആരോഗ്യവകുപ്പ് അധികൃതര്‍ ഫോണ്‍പോലും എടുക്കുന്നില്ളെന്ന് ബി.ജെ.പിയിലെ എം.എസ്. സമ്പൂര്‍ണ കുറ്റപ്പെടുത്തി. രണ്ടുദിവസം ഇടവിട്ട് 1000 ലിറ്റര്‍ കുടിവെള്ളം ഒരുകുടുംബത്തിന് നല്‍കാനാണ് തീരുമാനമെന്ന് സ്ഥിരം സമിതി അധ്യക്ഷ എം.എല്‍. റോസി അറിയിച്ചത് പ്രതിഷേധത്തിനിടയാക്കി. ചോര്‍ച്ച മൂലം 40 ശതമാനം വെള്ളം നഷ്ടമായിരുന്നുവെന്നും റോസി അറിയിച്ചു. കുടിവെള്ള പ്രശ്നത്തെക്കുറിച്ച് ജനങ്ങളുടെ പരാതി അറിയിക്കാന്‍ വിളിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കാത്തതും ഗൗരവ ചര്‍ച്ചയായി. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന് അനൂപ് ഡേവിസ് കാട ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കേണ്ടതാണെന്നും ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. ഫോണ്‍ എടുക്കാത്ത ഉദ്യോഗസ്ഥനെ താക്കീത് ചെയ്തതായി മേയര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.