കരൂപ്പടന്ന: അതിരൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന കരൂപ്പടന്നയിലും പരിസര പ്രദേശങ്ങളിലും ആശ്വാസവുമായി പ്രവാസി സംഘടന. ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കരൂപ്പടന്ന നിവാസികളുടെ കൂട്ടായ്മ ‘വെഡ്്മ’യാണ് മിനി ലോറിയില്‍ ടാങ്കുകളില്‍ വെള്ളം നിറച്ച് ആവശ്യക്കാര്‍ക്ക് എത്തിക്കാനൊരുങ്ങുന്നത്. ‘വെഡ്മ’ ജനറല്‍ സെക്രട്ടറിയും പൊതുപ്രവര്‍ത്തകനുമായ പി.എം. അല്‍ത്താഫിന്‍െറ നേതൃത്വത്തിലാണ് കുടിവെള്ള വിതരണം നടത്തുന്നത്. അന്നിക്കര, പാലപ്രക്കുന്ന്, ചിരട്ടക്കുന്ന്, ബ്രാലം, വള്ളിവട്ടം, ചീപ്പ്ചിറ പ്രദേശങ്ങളില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ കുടിവെള്ളവിതരണം നടത്തും. തിങ്കളാഴ്ച രാവിലെ 10ന് കരൂപ്പടന്ന പള്ളിനടയില്‍ വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പ്രസന്ന അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് മുന്‍ അംഗം കായംകുളം മുഹമ്മദ് അധ്യക്ഷത വഹിക്കും. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ‘വെഡ്മ കരൂപ്പടന്ന കൂട്ടം’ വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ സഹകരണത്തോടെയാണ് ഇത്തവണ കുടിവെള്ള വിതരണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.