മാമ്പഴം രുചിച്ച് മാവ് സംരക്ഷണ കൂട്ടായ്മ

തൃപ്രയാര്‍: വലപ്പാട് ഏങ്ങൂര്‍ അമ്മ സ്മാരക ട്രസ്റ്റിന്‍െറ നേതൃത്വത്തില്‍ തൃപ്രയാര്‍ കളിമണ്ഡലം, ഗാന്ധിതീരം ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ മാവ് സംരക്ഷണ കൂട്ടായ്മ നടന്നു. ഒരു നൂറ്റാണ്ട് പിന്നിട്ട പ്രിയൂര് മാവിനെയും മാവ് സംരക്ഷകനായ തൊഴിലാളിയെയും ആദരിച്ചു. പതിനഞ്ച് വര്‍ഷമായി നടക്കുന്ന സൗജന്യ നാട്ടുമാങ്ങ വിതരണത്തിന്‍െറ ഭാഗമായാണ് നാട്ടുമാവ് സംരക്ഷണ കൂട്ടായ്മ നടന്നത്. ട്രസ്റ്റിന് കീഴിലുള്ള പ്രിയൂര്, മയില്‍പ്പീലിയന്‍, മൂവാണ്ടന്‍, ഞെട്ടികുഴിയന്‍, കപ്പലാങ്ങ എന്നീ ഇനത്തില്‍പെട്ട പത്തിലധികം മാവുകളില്‍ നിന്നും സംഭരിച്ച ആയിരത്തിലധികം മാങ്ങളാണ് വിതരണം ചെയ്തത്. മാവുകളില്‍ ഏറ്റവും പ്രായമേറിയ പ്രിയൂരിന്‍െറ ചുവട്ടിലാണ് കൂട്ടായ്മ ഒരുക്കിയത്. മാവിനെ ആദരിച്ചുകൊണ്ട് തുടക്കമിട്ട കൂട്ടായ്മ ഒരു ദശകത്തിലേറെയായി സൗജന്യ വിതരണത്തിനായി സേവനമായി മാങ്ങകള്‍ പറിച്ച് നല്‍കുകയും മാവുകളുടെ പരിപാലനം ഏറ്റെടുക്കുകയും ചെയ്ത കര്‍ഷക തൊഴിലാളി കപ്ളയില്‍ സത്യനെ ആദരിച്ചു. സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബീന അജയഘോഷ് അധ്യക്ഷത വഹിച്ചു. ഗാന്ധിതീരം ഫൗണ്ടേഷന്‍ ഡയറക്ടര്‍ സി.കെ. ബിജോയ് ആമുഖ പ്രഭാഷണം നടത്തി. സദു ഏങ്ങൂര്, തമ്പി കളത്തില്‍, കെ. ദിനേശ്രാജ, ദേവദാസ് ഏങ്ങൂര്, ജോസ് താടിക്കാരന്‍, പ്രേംലാല്‍ പൊറ്റേക്കാട്, സത്യന്‍ കല്‍പയില്‍, ബേബി സദാനന്ദന്‍, എ.കെ. കുമാരന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.