വാഴാലിപ്പാടം ഉരുക്ക് തടയണ പൂര്‍ത്തിയാവുന്നു

ചെറുതുരുത്തി: പാഞ്ഞാള്‍ പഞ്ചായത്തിലെ ജലക്ഷാമം പരിഹരിക്കാനുള്ള വാഴാലിപ്പാടം ഉരുക്കുതടയണയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നു. കേരളാ ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ അഞ്ചുകോടി ചെലവഴിച്ചാണ് ഭാരതപ്പുഴക്ക് കുറുകെ തടയണ നിര്‍മിക്കുന്നത്. രണ്ടര മീറ്റര്‍ ഉയരത്തില്‍ ഷട്ടറുകളോടുകുടിയ തടയണയുടെ 80 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇതിനകം പൂര്‍ത്തിയായി. കാലവര്‍ഷം വരുന്നതിനു മുമ്പേ ദ്രുതഗതിയിലാണ് നിര്‍മാണം. ചെറുതുരുത്തി കൊച്ചിപ്പാലത്തിന് സമീപം സ്ഥിരം തടയണയെന്ന സ്വപ്നം കോണ്‍ക്രീറ്റ് തൂണുകളായി കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഈ ഭാഗത്താണ് പുഴ ഏറ്റവും കൂടുതല്‍ വരള്‍ച്ച നേരിടുന്നത്. വാഴാലിപ്പാടം തടയണയുടെ പ്രയോജനം ഒറ്റപ്പാലം, ഷൊര്‍ണൂര്‍, മുള്ളൂര്‍ക്കര, പഞ്ചായത്തുകള്‍ക്കും ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.