ഡോക്ടര്‍ ചമഞ്ഞ് സ്ത്രീകളുടെ ആഭരണം കവര്‍ന്ന യുവാവ് പിടിയില്‍

ചാലക്കുടി: ഡോക്ടര്‍ ചമഞ്ഞ് വീടുകളിലത്തെി വയോജനങ്ങളായ സ്ത്രീകളുടെ ആഭരണം കവരുന്ന യുവാവ് പിടിയില്‍. വലപ്പാട് കുഞ്ഞാണ്ടിപുരയ്ക്കല്‍ സുബീഷാണ് (31) അറസ്റ്റിലായത്. ചാലക്കുടിയില്‍ വെള്ളാഞ്ചിറ സ്വദേശി ലക്ഷ്മിക്കുട്ടിയെന്ന വീട്ടമ്മയുടെ മാല കവര്‍ന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്. പഞ്ചായത്ത് ആരോഗ്യ വിഭാഗത്തില്‍ നിന്ന് വന്നയാളെന്ന് പറഞ്ഞത്തെിയ ഇയാള്‍ ഇവരുടെ കഴുത്തിലെ രണ്ടര പവന്‍െറ മാല കവര്‍ന്ന് രക്ഷപ്പെട്ടിരുന്നു. അന്വേഷണത്തത്തെുടര്‍ന്ന് ചാലക്കുടി എസ്.ഐ ടി. റെനീഷ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. വാടാനപ്പിള്ളി, ചിറയ്ക്കല്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ സുബീഷ് സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. വയോജനങ്ങളായ സ്ത്രീകള്‍ ഒറ്റക്ക് വീട്ടിലുണ്ടാകുന്ന സമയം നോക്കിയാണ് ഇയാള്‍ എത്തുക. ആരോഗ്യ വകുപ്പില്‍നിന്ന് വീടുകളില്‍ പരിശോധനക്ക് അയച്ച ഡോക്ടറാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തും. എന്തെങ്കിലും അസുഖം ഉള്ളവരാണെന്ന് അറിയിക്കുമ്പോള്‍ പരിശോധന നടത്തും. പരിശോധനക്ക് തടസ്സമാണെന്ന് പറഞ്ഞ് വളയും മാലയും ഊരിവെക്കാന്‍ പറയും. ഇവരുടെ കണ്ണ് വെട്ടിച്ച് പരിശോധനക്കിടയില്‍ ആഭരണം പോക്കറ്റിലാക്കും. ചിലപ്പോള്‍ വെള്ളം കുടിക്കാന്‍ ആവശ്യപ്പെടും. അത് എടുക്കാന്‍ വീട്ടമ്മ അടുക്കളയിലേക്ക് പോകുമ്പോള്‍ ആഭരണം കവരും. സ്ത്രീകള്‍ ആഭരണം വീണ്ടും ധരിക്കാനായി തിരയുന്നതിനിടെ ബൈക്കില്‍ കയറി രക്ഷപ്പെടുകയാണ് ഇയാളുടെ രീതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.