കൊടകര: ദേശീയപാത 47ലെ കൊടകരക്കും പേരാമ്പ്രക്കും ഇടയിലുള്ള പെരിങ്ങാംകുളത്തിന്‍െറ കരയില്‍ വഴിയോരവിശ്രമകേന്ദ്രവും ശലഭോദ്യാനവും ഒരുങ്ങി. പായലും ചണ്ടിയും നിറഞ്ഞ് ശോച്യാവസ്ഥയില്‍ കിടന്ന കുളത്തിന്‍െറ പുനരുദ്ധാരണവും സൗന്ദര്യവത്കരണവും കൊടകര പഞ്ചായത്തും പേരാമ്പ്ര അപ്പോളോ ടയേഴ്സും ചേര്‍ന്നാണ് നടപ്പാക്കിയത്. കുളത്തിന്‍െറ മൂന്നുവശത്തായി മനോഹരമായ ഉദ്യാനം ഒരുക്കിയിട്ടുണ്ട്. ടൈല്‍വിരിച്ച നടപ്പാതയും ഇവിടെ സജ്ജമാക്കിരിക്കുന്നു. ദേശീയപാതയിലൂടെ കടന്നുപോകുന്ന സഞ്ചാരികള്‍ക്കും അയ്യപ്പഭക്തന്മാര്‍ക്കും നാട്ടുകാര്‍ക്കും സായാഹ്നങ്ങളില്‍ ഇരിക്കാനുള്ള വിശ്രമകേന്ദ്രമായി മാറയിരിക്കയാണ് പെരിങ്ങാംകുളം. പ്രദേശത്തെ കൃഷിയിടങ്ങളിലേക്ക് ജലസേചനത്തിന് പ്രയോജനപ്പെടുത്തുന്നതും ഈ കുളമാണ്. സ്വാഭാവിക നീരുറവയുള്ള കുളം വേനലിലും ജലസമൃദ്ധമാണ്. നടപ്പാതക്ക് ഇരുവശവും ഇരിപ്പിടങ്ങള്‍ക്ക് ചുറ്റിലുമായി പുല്ലും പൂച്ചെടികളും നട്ടുപിടിപ്പിച്ച് മനോഹരമാക്കി. കുളത്തിന്‍െറ ഒരുവശത്ത് ശലഭോദ്യാനവും നിര്‍മിച്ചിട്ടുണ്ട്. ശലഭങ്ങളെ ആകര്‍ഷിക്കുന്ന പ്രത്യേകതരം പൂച്ചെടികളാണ് ഉദ്യാനത്തിലുള്ളത്. ചെങ്കല്‍കൊണ്ട് നിര്‍മിച്ച ഗോപുരവും ഇവിടെയുണ്ട്. ജലസേചനത്തിന് വെള്ളം കൊണ്ടുപോകുന്ന തോടും സ്വാഭാവിക നീരുറവകളും തടസ്സപ്പെടുത്താതെയാണ് കുളത്തിന്‍െറ സൗന്ദര്യവത്കരണം പൂര്‍ത്തിയാക്കിയത്. പേരാമ്പ്ര അപ്പോളോ ടയേഴ്സ് കമ്പനിയുടെ സി.എസ്.ആര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വഴിയോര വിശ്രമകേന്ദ്രം പണി തീര്‍ത്തത്. കോട്ടയം ആസ്ഥാനമായ ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ് എന്ന സ്ഥാപനം നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നിര്‍വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.