ചെറുതുരുത്തി: മാര്‍ച്ച് 15ന് വള്ളത്തോള്‍നഗര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജലദോഷത്തിന് ചികിത്സ തേടിയത്തെിയ ഇരട്ടകുട്ടികള്‍ക്ക് പ്രമേഹ ചികിത്സക്കുള്ള മരുന്ന് നല്‍കിയതിനെക്കുറിച്ച് അന്വേഷണമാരംഭിച്ചു. ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ ബിന്ദു ഉള്‍പ്പെടുന്ന മൂന്നംഗ സംഘം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തി സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ടവരില്‍നിന്ന് മൊഴിയെടുത്തു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ തോണിക്കാട്ടില്‍ വീട്ടില്‍ അബ്ദുല്‍ സലീം എന്ന തമ്പിമണി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് അന്വേഷണം. അബ്ദുല്‍ സലീമിന്‍െറ സഹോദരന്‍ റിയാസ് ബാബുവിന്‍െറ മക്കളും രണ്ടര വയസ്സുകാരികളുമായ നാഹില, നാസിഫ എന്നിവര്‍ക്കാണ് മരുന്ന് തെറ്റി ലഭിച്ചത്. കുട്ടികള്‍ കവറില്‍നിന്ന് ഗുളികകള്‍ പുറത്തേക്കിട്ടതിനാല്‍ സംശയം തോന്നിയ വീട്ടുകാര്‍ തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പില്‍ എത്തിയപ്പോഴാണ് കുട്ടികള്‍ക്ക് നല്‍കിയത് പ്രമേഹത്തിനുള്ള മരുന്നാണെന്ന് കണ്ടത്തെിയത്. ഉദ്യോഗസ്ഥരില്‍നിന്നും ജനപ്രതിനിധികളില്‍നിന്നും തെളിവെടുത്ത ഡെ. ഡി.എം.ഒ അന്വേഷണ റിപ്പോര്‍ട്ട് ഡി.എം.ഒക്ക് സമര്‍പ്പിക്കുമെന്നും രണ്ടുദിവസത്തിനകം നടപടി ഉണ്ടാകുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.