ചെറുതുരുത്തി: പാഞ്ഞാള്‍ പഞ്ചായത്തില്‍ വിവിധ കാര്യങ്ങള്‍ക്കായി എത്തുന്നവര്‍ക്ക് മൂത്രശങ്ക തോന്നിയാല്‍ അടുത്ത വീടുകളിലേക്ക് ഓടണം. നിരവധി ഓഫിസുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഹോമിയോ ആശുപത്രി, മൃഗാശുപത്രി, കൃഷി ഓഫിസ് എന്നീ നിരവധി സര്‍ക്കാര്‍ ഓഫിസുകളാണ് ഈ കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്നത്. ഇവിടെ എത്തുന്ന ജനങ്ങള്‍ക്ക് പഞ്ചായത്തില്‍ത്തന്നെ അഞ്ച് ശുചിമുറികളുള്ള ബ്ളോക് നിര്‍മാണം കഴിഞ്ഞ് മാസങ്ങളായിട്ടും ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ തുറന്നുകൊടുക്കാന്‍ അധികൃതര്‍ ഇതുവരെയും തയാറായിട്ടില്ല. ശുചിമുറികള്‍ തുറന്ന് കൊടുത്ത് ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.