തൃശൂര്‍: ചതിക്കുഴികള്‍ നിറഞ്ഞിടത്ത് പരിക്കേല്‍ക്കാതെ നില്‍ക്കാന്‍ കഴിഞ്ഞത് എം.പി. ഭാസ്കരന്‍ നായരുടെ കഴിവാണെന്ന് തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ. സ്ഥാനമൊഴിയുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം.പി. ഭാസ്കരന്‍ നായര്‍ക്കും അംഗം ഇ.എ. രാജനും കൊച്ചിന്‍ ദേവസ്വം എംപ്ളോയീസ് കോണ്‍ഗ്രസ് നല്‍കിയ യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാസ്കരന്‍ നായര്‍ക്കെതിരെ ആരോപണം ഉന്നയിച്ചവര്‍ക്ക് സത്യസ്ഥിതി ബോധ്യപ്പെട്ട് ആരോപണം പിന്‍വലിക്കേണ്ടി വന്ന സന്ദര്‍ഭമുണ്ടായെന്ന് തേറമ്പില്‍ ചൂണ്ടിക്കാട്ടി. വീണ്ടും കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനത്തില്‍ തിരിച്ചത്തെുന്ന ഭാസ്കരന്‍ നായര്‍, പദവികള്‍ ആഗ്രഹിക്കുന്ന ആര്‍ക്കും കണ്ണിലെ കരടാവില്ളെന്ന് ഉറപ്പുണ്ട്. പനമ്പിള്ളി ഗോവിന്ദമേനോന്‍ മുതല്‍ കെ. കരുണാകരന്‍ വരെയുള്ള നേതാക്കളുടെ തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ ട്രഷററായി പ്രവര്‍ത്തിച്ച അദ്ദേഹം എല്ലാവരുമായും സൗഹൃദം മാത്രമുള്ള വ്യക്തിയാണെന്നും എം.എല്‍.എ പറഞ്ഞു.യൂനിയന്‍ രക്ഷാധികാരി സുനില്‍ അന്തിക്കാട് അധ്യക്ഷത വഹിച്ചു. തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എയും കെ.പി.സി.സി ജനറല്‍ സെക്രട്ടറി വി. ബാലറാമും ചേര്‍ന്ന് ഭാസ്കരന്‍ നായര്‍ക്ക് മംഗളപത്രം കൈമാറി. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റ് എം.കെ. അബ്ദുസ്സലാം പൊന്നാടയണിയിച്ചു. വി. ബാലറാം ഇ.എ. രാജന് ഉപഹാരം കൈമാറി. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി, ചേലക്കര നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രഫ. കെ.എ. തുളസി, ഡി.സി.സി ഭാരവാഹികളായ ജോസ് വള്ളൂര്‍, എ. പ്രസാദ്, പി. ശിവശങ്കരന്‍, കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ പനമ്പിള്ളി രാഘവമേനോന്‍, യൂനിയന്‍ കോഓഡിനേറ്റര്‍ സി. മുരാരി, കൊച്ചിന്‍ ദേവസ്വം എംപ്ളോയീസ് ജനറല്‍ സെക്രട്ടറി പ്രശാന്ത് ആര്‍. നായര്‍ എന്നിവര്‍ സംസാരിച്ചു. ഈമാസം ഒമ്പതിനാണ് ഇരുവരുടെയും കാലാവധി അവസാനിക്കുന്നത്. മറ്റൊരംഗം പ്രഫ. ബാഹുലേയന്‍െറ കാലാവധി ജൂണ്‍ ഒമ്പതിന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.