നാല് വര്‍ഷത്തിനുശേഷം ജില്ലയില്‍

തൃശൂര്‍: കഴിഞ്ഞ നാലുവര്‍ഷമായി റിപ്പോര്‍ട്ട് ചെയ്യാത്ത ചികുന്‍ഗുനിയ ജില്ലയില്‍ തിരിച്ചത്തെി. ലാലൂര്‍ ഭാഗത്ത് കഴിഞ്ഞ മൂന്നുമാസത്തനിടെ നാലുപേര്‍ക്ക് ചികുന്‍ഗുനിയ റിപ്പോര്‍ട്ട് ചെയ്തു. ഡെങ്കിപ്പനിയും എലിപ്പനിയും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിയാണ്. ജനുവരി മുതല്‍ മാര്‍ച്ച് വരെ 14 പേര്‍ക്ക് എലിപ്പനി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ ഏഴുപേര്‍ക്കായിരുന്നു. ഡെങ്കിയും ഇരട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 18 പേര്‍ക്കായിരുന്നത് ഇത്തവണ 36 പേര്‍ക്കായി. ചികുന്‍ഗുനിയയും ഡെങ്കിപ്പനിയും പകര്‍ത്തുന്ന ഈഡിസ് ഈജിപ്തി കൊതുക് തന്നെയാണ് സിക വൈറസും പടര്‍ത്തുന്നത്. കൊതുകിന്‍െറ സാന്ദ്രത ജില്ലയില്‍ കൂടുന്നത് ഈ രോഗങ്ങള്‍ പടരാന്‍ ഇടയാക്കും. ആരോഗ്യ വകുപ്പ് ബോധവത്കരണവുമായി രംഗത്തുണ്ട്. രോഗം കണ്ടവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കാന്‍ കഴിഞ്ഞുവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. എന്നാല്‍, കൊതുക് വന്‍തോതില്‍ പെരുകുന്നത് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. വേനല്‍മഴ പെയ്താല്‍ കൊതുക് ഇനിയും പെരുകും. അതുകൊണ്ട് ബോധവത്കരണവും മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്. ആശ പ്രവര്‍ത്തകരെയാണ് ഇതിന് നിയോഗിക്കുന്നത്. വേണ്ടത്ര ആശ പ്രവര്‍ത്തകര്‍ ഇല്ലാത്തത് പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.