തൃശൂര്‍: അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതും സുരക്ഷിതമല്ലാത്തതുമായ പോളിങ് സ്റ്റേഷനുകള്‍ തൊട്ടടുത്ത അനുയോജ്യമായ കെട്ടിടത്തിലേക്ക് മാറ്റാന്‍ തടസ്സമില്ളെന്ന് കലക്ടര്‍ അറിയിച്ചു. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുമായി ആലോചിച്ച് റിട്ടേണിങ് ഓഫിസര്‍ക്ക് ഇക്കാര്യത്തില്‍ വേണ്ടത് ചെയ്യാമെന്ന് തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ അറിയിച്ചു. സ്ഥലപരിമിതി, വെള്ളക്കെട്ട്, ഭൂമിശാസ്ത്രപരമായ മറ്റ് തടസ്സങ്ങള്‍ എന്നിവ ഉള്ളയിടത്ത് മാത്രമാണ് ഇനി അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാവാനുള്ളത്. ഈമാസം 10നകം എല്ലാ പോളിങ് സ്റ്റേഷന്‍െറയും നാമകരണം പൂര്‍ത്തിയാക്കും. സര്‍ക്കാര്‍, സര്‍ക്കാര്‍-ഇതര കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പോളിങ് സ്റ്റേഷനുകളില്‍ സൗകര്യം ഒരുക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തി. സിറ്റി പൊലീസ് കമീഷണര്‍ കെ.ജി. സൈമണ്‍, എസ്.പി കെ. കാര്‍ത്തിക്, എ.ഡി.എം കെ. ശെല്‍വരാജ്, സബ് കലക്ടര്‍ ഹരിത വി. കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ആര്‍. നളിനി, എസ്. രാധാകൃഷ്ണന്‍, ജോസഫ് സെബാസ്റ്റ്യന്‍, ആര്‍. രഘുപതി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. രാജ്പ്രദീപ്, ഡി.എഫ്.ഒമാരായ എന്‍. രാജേഷ്, സുനീല്‍ പമ്മിടി, പി.എം. ജോര്‍ജ്, എ.ഡി.സി (ജനറല്‍) സിജു തോമസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ടി.കെ. ജയന്തി, ലേബര്‍ ഓഫിസര്‍ എം.വി. ഷീല എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.