വിധിയുടെ ക്രൂരതയില്‍ പകയ്ക്കാതെ അവര്‍...

തൃശൂര്‍: ഉള്ളിലെ സങ്കടക്കടലിന്‍െറ ഇരമ്പല്‍ പുറത്ത് കാണിക്കാതെ തങ്ങളുടെ പൊന്നോമനകളെ നെഞ്ചോട് ചേര്‍ത്താണ് അവര്‍ എത്തിയത്. വിധിയുടെ ക്രൂരതയെ ചിരിച്ചുകൊണ്ട് പ്രതിരോധിക്കുകയായിരുന്നു ഓരോരുത്തരും. ഒരു നിമിഷത്തെ അശ്രദ്ധയില്‍ തങ്ങളുടെ കുരുന്നുകളെ വിധി തട്ടിയെടുക്കുമെന്ന് അറിയുന്ന ഇവര്‍ ജീവിക്കുന്നത് ഓട്ടിസം ബാധിച്ച തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കായാണ്. തൃശൂര്‍ ഓട്ടിസം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കളുടെ സംഗമത്തിനായി മോഡല്‍ ബോയ്സ് സ്കൂളിലത്തെിയതാണ് ഇവര്‍. തങ്ങളുടെ പരിമിതികള്‍ ഒരിക്കലും തടസ്സമല്ളെന്ന് തെളിയിച്ച് ഓട്ടിസം ബാധിച്ച കുട്ടികള്‍ തയാറാക്കിയ കരകൗശല വസ്തുക്കളുടെയും ചിത്രങ്ങളുടെയും പ്രദര്‍ശനവും കൂട്ടായ്മയുടെ ഭാഗമാക്കി ഒരുക്കിയിരുന്നു. കുരുന്നുകളുടെ ഈ കഴിവുകള്‍ പരിപോഷിപ്പിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും ആവശ്യമായ എല്ലാ സൗകര്യങ്ങളും കുട്ടികള്‍ക്കായി ഒരുക്കുന്നുണ്ടെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി പ്രത്യേക പദ്ധതികള്‍ക്ക് ഭരണവര്‍ഗം രൂപം നല്‍കണമെന്ന ആവശ്യവും ശക്തമായി തന്നെ ഉയരുന്നുണ്ട്. ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി സംസ്ഥാന വ്യാപകമായ പല സംഘടനകളും നിലവിലുണ്ട്. 2008 ലാണ് ഓട്ടിസം സൊസൈറ്റി തൃശൂര്‍ രൂപവത്കരിച്ചത്. ഈ കൂട്ടായ്മയില്‍ നൂറോളം അംഗങ്ങളുണ്ട്. ഇവരില്‍ ഭൂരിഭാഗവും ഓട്ടിസം ബോധവത്കരണ ദിനാചരണത്തിനായി എത്തിയിരുന്നു. ഫാ.ഡോ.ഫ്രാന്‍സിസ് ആലപ്പാട്ടിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങ് സൊസൈറ്റി രക്ഷാധികാരി ഡോ. ടി.എ. സുന്ദര്‍മേനോന്‍ ഉദ്ഘാടനം ചെയ്തു. ഒക്യുപേഷന്‍ തെറപ്പിയുടെ ആവശ്യകതയെക്കുറിച്ചുള്ള ക്ളാസും സംഘടിപ്പിച്ചിരുന്നു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ജോസി ചാണ്ടി, എസ്.എസ്.എ ബ്ളോക് പ്രോഗ്രാം ഓഫിസര്‍ ടി.എസ്.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പത്മശ്രീ ലഭിച്ച സുന്ദര്‍മേനോനെ ആദരിച്ചു. സൊസൈറ്റി ഭാരവാഹികളായ എ.എസ്. രവി, എം.പ്രമോദ്, വി.എസ്.രമേശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.