കയ്പമംഗലം: പൊട്ടിവീണ വൈദ്യുതി കമ്പി കേടുപാടു തീര്‍ക്കുന്നതിനിടെ ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ദുരൂഹത നീങ്ങിയില്ല. കെ.എസ്.ഇ.ബി കയ്പമംഗലം സെക്ഷന്‍ കീഴിലെ ലൈന്‍മാന്‍ എടവിലങ്ങ് കാര സ്വദേശി ഇലഞ്ഞിക്കല്‍ ലൈജുവാണ് കഴിഞ്ഞ ദിവസം ഷോക്കേറ്റ് മരിച്ചത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടും ജീവനക്കാരന് ഷോക്കേറ്റത് എങ്ങനെയെന്ന കാര്യം അവ്യക്തമായി തുടരുകയാണ്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച തെളിവെടുപ്പിനത്തെി. ജില്ല ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ശിവദാസന്‍െറ നേതൃത്വത്തില്‍ എത്തിയ മൂന്നംഗ സംഘം അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു. വൈദ്യുതി ലൈനുകള്‍, ഇന്‍വെര്‍ട്ടള്‍, ജനറേറ്റര്‍ തുടങ്ങിയവ സ്ഥാപിച്ച പരിസരത്തെ വീടുകളും സ്ഥാപനങ്ങളും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. രാവിലെ പത്തരയോടെ എത്തിയ സംഘം അപകടം നടന്ന കുളത്തിനു സമീപത്തെ മോട്ടോര്‍ ഷെഡ് പരിശോധിക്കുകയും സമീപവാസികളുടെ മൊഴിയെടുക്കുകയും ചെയ്തു. ലൈജുവിന്‍െറ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകൂടി പരിശോധിച്ച ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം, കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത ലൈജുവിന്‍െറ മൃതദേഹം വൈകീട്ട് മൂന്നോടെ കാര കാര്‍മലനാഥ ദേവാലയ സെമിത്തേരിയില്‍ സംസ്കരിച്ചു. പരിക്കേറ്റ് ചികിത്സയിലിരുന്ന ലൈന്‍മാന്‍ പ്രദീപിനെ ചൊവ്വാഴ്ച ഉച്ചയോടെ ഡിസ്ചാര്‍ജ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.