കവര്‍ച്ചക്ക് പിന്നില്‍ വിദഗ്ധ സംഘം

ചാവക്കാട്:വടക്കേക്കാട് പ്രവാസി വ്യവസായി തടാകം കുഞ്ഞുമുഹമ്മദിന്‍െറ വീട്ടില്‍ നിന്ന് 500 പവനും വജ്രാഭരണങ്ങളും പണവുമുള്‍പ്പെടെ കവര്‍ന്നതിന് പിന്നില്‍ പ്രഫഷനല്‍ സംഘമെന്ന് പൊലീസ്. പ്രാഥമികാന്വേഷണത്തിന് ശേഷമുള്ള വിലയിരുത്തലിലാണ് പൊലീസ് ഈ നിഗമനത്തില്‍ എത്തിയത്. എസ്.പി കെ. കാര്‍ത്തികിന്‍െറ മേല്‍നോട്ടത്തില്‍ കുന്നംകുളം ഡിവൈ.എസ്.പി കെ.എസ്. സുദര്‍ശന്‍െറ നേതൃത്വത്തില്‍ സൈബര്‍ വിദഗ്ധര്‍ കൂടി ഉള്‍പ്പെടുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കവര്‍ച്ചാസംഘത്തില്‍ ഒന്നിലേറെ പേരുണ്ടെന്നാണ് വിലയിരുത്തല്‍. തൂശൂരില്‍ നിന്നത്തെിയ വിരലടയാള വിദഗ്ധരും സയന്‍റിഫിക് വിഭാഗവും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കരുതലോടെയാണ് പൊലീസ് നീക്കം. രണ്ട് ദിവസം മുമ്പ് അപരിചിതരായ മൂന്നുപേരെ കണ്ടെന്ന ഹിന്ദിക്കാരന്‍ കാവല്‍ക്കാരന്‍െറ മൊഴി വിശ്വസനീയമാണെന്ന് പൊലീസ് കരുതുന്നു. ഈ സാഹചര്യത്തില്‍ പ്രദേശത്തെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചും അന്വേഷിക്കും. വിദേശത്തുള്ള കുഞ്ഞിമുഹമ്മദിനെ പൊലീസ് ബന്ധപ്പെട്ടതോടെയാണ് 500 പവനൊപ്പം വജ്രാഭരണങ്ങളും 25,000 രൂപയും നഷ്ടപ്പെട്ടതായി അറിഞ്ഞത്. എന്നാല്‍, കുഞ്ഞിമുഹമ്മദും കുടുംബവും നാട്ടിലത്തെി പരിശോധിച്ച ശേഷമേ നഷ്ടത്തിന്‍െറ കൃത്യമായ കണക്ക് ലഭിക്കൂ. ആധുനിക ഉപകരണങ്ങളുപയോഗിച്ചാണ് അടുക്കള വാതിലുള്‍പ്പെടെ തുറന്നിട്ടുള്ളത്. ലോക്കറിന്‍െറ താക്കോലിരുന്ന അലമാര തുറന്നതും കരുതലോടെയാണ്. മുഴുവന്‍ സമയവും കാവല്‍ക്കാരുള്ള ഇവിടെ ഒരു ശബ്ദവുമുണ്ടാക്കാതെ ആസൂത്രിതമായി കവര്‍ച്ച നടത്തിയതാണ് പിന്നില്‍ പ്രഫഷനല്‍ സംഘമാണെന്ന നിഗമനത്തിലത്തൊന്‍ കാരണം. പത്തിലധികം മുറികളുള്ള വീട്ടില്‍ താക്കോല്‍ സൂക്ഷിച്ച അലമാര കൃത്യമായി കണ്ടത്തെിയതിലൂടെ മോഷ്ടാക്കള്‍ക്ക് വീടുമായി അടുത്ത പരിചയമുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു. ഈ സാഹചര്യത്തില്‍ പ്രദേശവാസികളെയും നിരീക്ഷിക്കുന്നുണ്ട്. ചാവക്കാട് സി.ഐ എ.ജെ ജോണ്‍സണ്‍, കുന്നംകുളം സി.ഐ കൃഷ്ണദാസ്, ചാവക്കാട് എസ്.ഐ പി.ഡി അനൂപ്മോന്‍, വടക്കേക്കാട് എസ്.ഐ ടി.എസ്. റനീഷ് എന്നവരാണ് അന്വേഷണ സംഘത്തിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.