‘പാറന്നൂര്‍ ചിറ ടൂറിസം വില്ളേജ്’ മാതൃക പദ്ധതി –മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍

കേച്ചേരി: ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിലെ പാറന്നൂര്‍ ചിറയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ‘പാറന്നൂര്‍ ചിറ ടൂറിസം വില്ളേജ്’ ഗ്രാമീണ ടൂറിസത്തിന്‍െറ ഉദാത്ത മാതൃകയാണെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍. പാറന്നൂര്‍ ചിറ ടൂറിസം വില്ളേജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സി.സി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. 20 ലക്ഷം ചെലവ് ചെയ്ത് തൃശൂര്‍ ജില്ലാ പഞ്ചായത്താണ് ടൂറിസം പദ്ധതി പൂര്‍ത്തിയാക്കിയത്. പദ്ധതിയുടെ ലോഗോ ഡിസൈന്‍ ചെയ്ത വി.ജെ. പ്രദീപ് കുമാറിനെ തൃശൂര്‍ ജില്ലാ കലക്ടര്‍ ഡോ. കൗശികന്‍ ആദരിച്ചു. ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് സെഫിയ ഇബ്രാഹിം, ബ്ളോക് പഞ്ചായത്തംഗങ്ങളായ ടി.എ. മുഹമ്മദ് ഷാഫി, ഗിരിജാ സുരേഷ്, പഞ്ചായത്തംഗങ്ങളായ ടി.ഒ. സെബി, വിജി സുബ്രഹ്മണ്യന്‍, വി.കെ. സുനില്‍കുമാര്‍, പി.വി. വിശ്വംഭരന്‍, എ.എം. ജമാല്‍, ആന്‍േറാപോള്‍, എം.എസ്. മുഹമ്മദ് കോയ, കോമളം കൃഷ്ണന്‍, എ.കെ. ജെയിംസ്, ബോസ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.