മെഡി.കോളജ് ഫാര്‍മസിയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് കൗണ്ടറില്ല

മുളങ്കുന്നത്തുകാവ്: തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍ പതിനാറ് മരുന്നു കൗണ്ടറുകളുണ്ടെങ്കിലും മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക കൗണ്ടറില്ല. ആശുപത്രി ജീവനക്കാര്‍ക്ക് മരുന്ന് കൊടുക്കാന്‍ മാത്രം പ്രത്യേക കൗണ്ടര്‍ ഉള്ളപ്പോഴാണ് വയോധികര്‍ക്ക് അവഗണന. മെഡിക്കല്‍ കോളജ് പുതിയ ആശുപത്രിയിലാണ് ഒ.പി ഫാര്‍മസിയില്‍ വയോധികരായ രോഗികള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. 35 ലക്ഷം രൂപ ചെലവിട്ടാണ് രണ്ട് ടോക്കണ്‍ കൗണ്ടറുള്‍പ്പെടെ പതിനാറ് മരുന്നു കൗണ്ടര്‍ സ്ഥാപിച്ചത്. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന വൃദ്ധ രോഗികള്‍ക്ക് സൗകര്യങ്ങളൊരുക്കാത്തതില്‍ ശക്തമായ പ്രതിഷേധമുണ്ട്. മരുന്ന് ശീട്ടുമായി മണിക്കൂറുകളോളം വരി നില്‍ക്കാനാകാതെ ഈ രോഗികള്‍ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകളിലേക്ക് പോകേണ്ട സ്ഥിതിയാണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.