മുറ്റിച്ചൂര്‍ പാലം അപ്രോച്ച് റോഡ് അടുത്തമാസം മൂന്നിന് തുറക്കും

അന്തിക്കാട്: മുറ്റിച്ചൂര്‍ പാലം അപ്രോച്ച് റോഡ് അടുത്തമാസം മൂന്നിന് തുറന്ന് കൊടുക്കും. വിപുലമായി ഉദ്ഘാടനത്തിന് സംഘാടക സമിതി രൂപവത്കരിച്ചു. രാവിലെ 10ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം ചെയ്യും. ഗീതാഗോപി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് രണ്ടുകോടി ചെലവ് ചെയ്താണ് റോഡ് നിര്‍മിച്ചത്. മുറ്റിച്ചൂര്‍ മദ്റസ അങ്കണത്തില്‍ നടന്ന സംഘാടക സമിതി യോഗം ഗീതാഗോപി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്‍റ് മണി ശശി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് യു.എച്ച്. അന്‍സാര്‍, ജനപ്രതിനിധികളായ ഷിബു കൊല്ലാറ, എ.ജെ. ജെയ്മോന്‍, ടി.കെ. മാധവന്‍, ടി.പി. രഞ്ജിത്കുമാര്‍, ചന്ദ്രിക രത്നാകരന്‍, സി.കെ. ദിവ്യാനന്ദന്‍, ജനകീയ കമ്മിറ്റി കണ്‍വീനര്‍ എ.ജി. ഭൂവനന്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.