മാനസികാരോഗ്യകേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരന് മര്‍ദനം

തൃശൂര്‍: മാനസികാരോഗ്യകേന്ദ്രത്തിലെ സുരക്ഷാ ജീവനക്കാരനെ രോഗിക്കൊപ്പം വന്നവര്‍ മര്‍ദിച്ചു. പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മുളങ്കുന്നത്തുകാവ് തിരൂര്‍ സ്വദേശി പാണേങ്ങാടന്‍ വീട്ടില്‍ പി.ജെ. ദേവസിക്കാണ് പരിക്കേറ്റത്. പരിക്കേറ്റ സുരക്ഷാ ജീവനക്കാരനെ ജില്ലാ ജനറല്‍ ആശുപത്രിയിലും പിന്നീട് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. പടിഞ്ഞാറേക്കോട്ട മാനസികാരോഗ്യകേന്ദ്രത്തില്‍ ഞായറാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. 45 വയസ്സ് തോന്നിക്കുന്ന ഒരാളും ഒപ്പമുണ്ടായിരുന്ന രണ്ടു സ്ത്രീകളും ചേര്‍ന്നാണ് ജീവനക്കാരനെ മര്‍ദിച്ചതെന്ന് പറയുന്നു. കുന്നംകുളം ചെമ്മണൂര്‍ ഭാഗത്തുനിന്ന് ആശുപത്രിയിലേക്ക് രോഗിയെയും കൊണ്ടു വന്നവരാണ് ഇവര്‍. ഇവര്‍ വന്ന വാഹനം രോഗിയെ ഇറക്കിയശേഷം ഗേറ്റ് ഡ്യൂട്ടിയിലുണ്ടായ സുരക്ഷാ ജീവനക്കാരന്‍ വഴിയില്‍ നിന്ന് മാറ്റിയിടാന്‍ പറഞ്ഞു. ഇതിനു വിസമ്മതിച്ച രോഗിയുടെ സഹോദരനുമായി വാക്കേറ്റമുണ്ടാകുകയും സംഘര്‍ഷമാവുകയുമായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിയില്‍ വെസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെസ്റ്റ് എസ്ഐ സേതുമാധവന്‍്റെ നേതൃത്വത്തില്‍ പോലീസത്തെി സുരക്ഷാ ജീവനക്കാരന്‍്റെ മൊഴിയെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.